നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മഹാരാഷ്ട്രയെ കാത്തിരിക്കുന്നത് കോവിഡ് മൂന്നാം തരംഗം; ജുലൈ-ഓഗസ്റ്റ് മാസത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി 

  COVID 19| മഹാരാഷ്ട്രയെ കാത്തിരിക്കുന്നത് കോവിഡ് മൂന്നാം തരംഗം; ജുലൈ-ഓഗസ്റ്റ് മാസത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി 

  കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 66,159 ആണ്.

  News18

  News18

  • Share this:
   മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗവും ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. കോവിഡ് രണ്ടാം തരംഗം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നതിനിടയിലാണ് ജുലൈ-ഓഗസ്റ്റ് മാസത്തിൽ മൂന്നാം തരംഗവും സംസ്ഥാനത്തുണ്ടാകുമെന്ന മുന്നറിയിപ്പ്.

   കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 66,159 ആണ്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തയതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 771 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആരോഗ്യവിധഗ്ധരുടെ വിലയിരുത്തൽ പ്രകാരം ജുലൈ-ഓഗസ്റ്റ് മാസത്തിൽ മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപെ മാധ്യമങ്ങളോട് പറഞ്ഞു.

   കോവിഡ് -19 നുമായി ബന്ധപ്പെട്ട നടപടികളുടെ വിവിധ വശങ്ങൾ, വാക്സിനേഷൻ എന്നിവയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി നടത്തിയ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ജില്ലാ കളക്ടർമാരും ഡിവിഷണൽ കമ്മീഷണർമാരും വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു.


   അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.


   You may also like:COVID 19 | കണ്ടയിൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

   കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മെയ് 15 വരെ നീട്ടിയിട്ടുണ്ട്.  നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ അവശ്യ സേവനങ്ങളില്‍ ഉള്ളവരെ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കൂ. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 15 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും വിവാങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി പരമിതപ്പെടുത്താനും ഉത്തരവിട്ടു.
   Published by:Naseeba TC
   First published:
   )}