മുതലപ്പൊഴിയിൽ പ്രതിഷേധിച്ചത് കോൺഗ്രസുകാർ; തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമം; മന്ത്രി ആന്റണി രാജു

Last Updated:

വികാരി ജനറൽ യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് സ്വന്തം നിലയ്ക്ക് കേസെടുത്താണെന്നും മന്ത്രി

ആന്റണി രാജു
ആന്റണി രാജു
തിരുവനന്തപുരം: പെരുമാതുറയിൽ മന്ത്രിമാർക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി മന്ത്രി ആന്റണി രാജു. തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് മന്ത്രി ആരോപിച്ചു.
പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല കോൺഗ്രസുകാരാണെന്നും മന്ത്രിമാർ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ സംഘർഷം ഉണ്ടാകുമായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് സ്വന്തം നിലയ്ക്ക് കേസെടുത്താണ്. മന്ത്രിമാർ പരാതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also Read- തിരുവനന്തപുരം മുതലപ്പൊഴിയിൽ ഒരു മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മന്ത്രിമാരെ നാട്ടുകാർ തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
advertisement
Also Read- ഷോ കാണിക്കാൻ പോയതല്ല; ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം: പെരുമാതുറ സംഘർഷത്തിൽ ഫാ. യുജിൻ പെരേര
പിന്നാലെ, ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ, മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും കേസെടുക്കുകയായിരുന്നു.
Also Read- മുതലപ്പൊഴിയിൽ മന്ത്രിമാരെ നാട്ടുകാർ തടയാൻ ശ്രമം; ഷോ വേണ്ടെന്ന് മന്ത്രിമാർ
അതേസമയം, പെരുമാതുറയിലെ പ്രതിഷേധത്തിൽ ആന്റണി രാജുവിന് മറുപടിയുമായി വി ഡി സതീശനും രംഗത്തെത്തി. തീരപ്രദേശത്ത് എല്ലാ പാർട്ടിക്കാരും ഉണ്ട്. ജനപ്രതിനിധികളെ കണ്ടാൽ അവർ വൈകാരികമായി പ്രതികരിക്കും. അത് മനസിലാക്കാൻ മന്ത്രിമാർക്ക് കഴിയില്ലേയെന്ന് വി ഡി സതീശൻ ചോദിച്ചു. പെരുമാതുറയിലേത് തീരദേശ ജനതയോടുള്ള സർക്കാറിന്റെ വെല്ലുവിളിയാണ്.
advertisement
തിരച്ചിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വൈകാരിക ഇടപെടൽ നടത്തിയ മത്സ്യത്തൊഴിലാളികളെ ശത്രുക്കളെ പോലെയാണ് സർക്കാർ കാണുന്നത്. അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാതെ മുതലപ്പൊഴിയെ മരണപ്പൊഴിയാക്കി മാറ്റുകയാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതലപ്പൊഴിയിൽ പ്രതിഷേധിച്ചത് കോൺഗ്രസുകാർ; തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമം; മന്ത്രി ആന്റണി രാജു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement