'തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല'; അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി മന്ത്രി ജി.സുധാകരന്‍

Last Updated:

എല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സര രംഗത്ത് ഉണ്ടാകുമെന്നും മന്ത്രി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ തന്നെയാകും മത്സരിക്കുക. എല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സര രംഗത്ത് ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി ജി സുധാകരൻ വരുന്ന മന്ത്രിസഭയിൽ താൻ പൊതുമരാമത്ത് മന്ത്രിയാകുമോ എന്നറിയില്ലെന്നും പറഞ്ഞു.
അമ്പലപ്പുഴയിൽ നിന്ന് കായംകുളം നിയോജക മണ്ഡലത്തിലേക്ക് ചുവട് മാറ്റുമോ എന്ന ചോദ്യത്തിന് 2001 ൽ തന്നെ കാല് വാരി തോൽപ്പിച്ചവരാണ് കായംകുളത്തെ സിപിഎം എന്ന് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മുഖത്ത് നോക്കാതെ കാലിൽ നോക്കി വാരുന്നവരാണ് പ്രവർത്തകർ. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നായിരുന്നു ജി സുധാകരന്‍റെ പ്രതികരണം.
ഫേസ് സ്ബുക്ക് പോസ്റ്റർ വിവാദത്തിൽ പ്രതിഭ എംഎൽഎക്ക് പിന്തുണ നൽകിയ മന്ത്രി വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയതെന്ന് പ്രതികരിച്ചു. എംഎൽയുടെ കൂടി ശ്രമഫലമായാണ് പദ്ധതികൾ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പൊതുമരാമത്ത് മന്ത്രിയായി വികസന രംഗത്ത് ജനങ്ങൾക്കിടയിൽ വ്യക്തിമുദ്ര പതിപ്പിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഏഴാം തവണയും മത്സര രംഗത്തേക്ക് ജി സുധാകരൻ എത്തുന്നത്. സ്വന്തം മണ്ഡലത്തിൽ സിപിഎമ്മിനുള്ളിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ജനസമ്മതി കൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല'; അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി മന്ത്രി ജി.സുധാകരന്‍
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement