തൃശൂർ പൂരം വെടിക്കെട്ട് നടത്താം; നിയമോപദേശം കിട്ടിയെന്ന് മന്ത്രി കെ രാജൻ
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗനിർദേശങ്ങൾ പാലിച്ചാകും കളക്‌ടർ അനുമതി നൽകുകയെന്നും മന്ത്രി കെ രാജൻ പറഞ്ഞു
തിരുവനന്തപുരം: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി റവന്യൂമന്ത്രി കെ രാജൻ. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗനിർദേശങ്ങൾ പാലിച്ചാകും കളക്‌ടർ അനുമതി നൽകുകയെന്നും കെ രാജൻ പറഞ്ഞു.
Also Read - കൊല്ലത്ത് മക്കളെ ചേർത്തുനിർത്തി തീകൊളുത്തിയ സംഭവം; അമ്മയ്ക്ക് പിന്നാലെ പെൺമക്കളും മരിച്ചു
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന വെടിപ്പുര കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് നേരത്തേ അനുമതി ലഭിച്ചത്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിക്കുന്നത്. പൂരത്തിന് 2000 കിലോ വീതം വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 15, 2025 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം വെടിക്കെട്ട് നടത്താം; നിയമോപദേശം കിട്ടിയെന്ന് മന്ത്രി കെ രാജൻ


