advertisement

KN Balagopal | കാറിന്‍റെ ഹോൺ തകരാറിലായി: മന്ത്രി കെ എൻ ബാലഗോപാലിന്‍റെ യാത്ര തടസപ്പെട്ടു

Last Updated:

വേനൽത്തുമ്പി കലാജാഥ ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിച്ചത്

ധനമന്ത്രി കെ എൻ ബാലഗോപാൽ
ധനമന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം: മന്ത്രി കെ എൻ ബാലഗോപാലിന്‍റെ കാറിന് വീണ്ടും തകരാർ. കഴിഞ്ഞ ദിവസം ഹോൺ തകരാറിലായതോടെ മന്ത്രിയുടെ യാത്ര തടസപ്പെടുകയായിരുന്നു. ഹോൺ നിർത്താതെ മുഴങ്ങിയതാണ് പ്രശ്നമായത്. ചടയമംഗലത്തിന് അടുത്ത് കുരിയോട് ജങ്ഷനിൽ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു മന്ത്രി. പിന്നീട് തകരാർ പരിഹരിച്ച ശേഷം മന്ത്രി കൊട്ടാരക്കരയിലേക്ക് പോയി. ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് കെ എൻ ബാലഗോപാലിന്‍റെ കാറിന്‍റെ ടയർ പൊട്ടിത്തെറിച്ചിരുന്നു.
വേനൽത്തുമ്പി കലാജാഥ ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിച്ചത്. ചടയമംഗലം കുരിയോട് ജംക്‌ഷന് സമീപം എത്തിയപ്പോൾ ഹോൺ തകരാറിലാകുകയായിരുന്നു. ഹോണ്‍ അമര്‍ത്തി പിടിച്ച ശേഷം റിലീസ് ആയില്ല. ഇതു ഹോണ്‍ മുഴങ്ങി കൊണ്ടിരിക്കാന്‍ കാരണമായി. പിന്നീട് തകരാർ പരിഹരിച്ചശേഷം മന്ത്രി കൊട്ടാരക്കരയ്ക്ക് യാത്ര തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാറിന്‍റെ ടയർ ഊരിത്തെറിച്ച് അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. കാറിന്‍റെ വേഗത 20 കിലോമീറ്ററിൽ താഴെ ആയിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ധനവകുപ്പ് മന്ത്രിമാരുടെ വാഹനത്തിന്‍റെ ചുമതലയുള്ള വിനോദസഞ്ചാരവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
advertisement
രാത്രിയിൽ തിരുവനന്തപുരം കുറവൻകോണത്ത് വെച്ചാണ് മന്ത്രി കെ എൻ ബാലഗോപാലിന്‍റെ കാർ അപകടത്തിൽപ്പെട്ടത്. കാറിന്‍റെ പിന്നിലെ ഒരു ടയർ ഡിസ്ക്കോടെ ഊരിത്തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്ന കാർ റോഡിൽ ഉരസി നിൽക്കുകയായിരുന്നു. 20 കിലോമീറ്ററിൽ താഴെ മാത്രം വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ടയർ ഊരിത്തെറിച്ചിട്ടും കാർ മറിയാതെ രക്ഷപെടുകയായിരുന്നു.
കാലപ്പഴക്കമുള്ളതിനാലാണ് ടയർ ഡിസ്ക്കോടെ ഊരിത്തെറിക്കാനിടയായതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെ കിലോമീറ്റർ ഓടിയ കാറാണ് ധനമന്ത്രിയുടെ ഔദ്യോഗിക വാഹനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KN Balagopal | കാറിന്‍റെ ഹോൺ തകരാറിലായി: മന്ത്രി കെ എൻ ബാലഗോപാലിന്‍റെ യാത്ര തടസപ്പെട്ടു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement