ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ച് വാങ്ങിച്ചത് മന്ത്രി തോമസ് ഐസക് ആയിരുന്നു. വിഎസ് സർക്കാരിന്റെ കാലത്ത് എംഎ ബേബിയും ഈ നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്. 13 അശുഭ നമ്പർ ആണെന്ന അന്ധവിശ്വാസം ഇതോടെ തകർന്നിരുന്നു. എന്നാൽ, എന്നാല്‍ അപശകുനമെന്ന് അന്ധവിശ്വാസമുള്ള
പതിമൂന്നാം നമ്പരിലുള്ള കാര്‍ ഇത്തവണ ആര്‍ക്കും നല്‍കിയില്ല. ആരും ചോദിച്ച് വാങ്ങിയതുമില്ല.
ഇപ്പോഴിതാ മന്ത്രി പി പ്രസാദ് പതിമൂന്നാം നമ്പർ കാർ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. ആദ്യം അദ്ദേഹത്തിന് അനുവദിച്ച കാർ 14 ആയിരുന്നു. 13 കിട്ടിയ ആൾ കാർ സ്വീകരിക്കാൻ മടിച്ചപ്പോൾ മന്ത്രി മുന്നോട്ടു വരികയായിരുന്നു. ഈ കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തുടരുന്നത് കഷ്ടമാണെന്ന് മന്ത്രി പറയുന്നു.
13ാം നമ്പർ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. മറ്റ് നമ്പരുകൾ ഉപയോഗിച്ചവർക്ക് അതുകൊണ്ട് പ്രശ്നമുണ്ടാകാതിരുന്നിട്ടുണ്ടോയെന്നും മന്ത്രി പി പ്രസാദ് ചോദിക്കുന്നു. 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും? 13 ന് ജനിച്ചാൽ തിരുത്താൻ കഴിയില്ലല്ലോ. ഓണവും വിഷുവുമെല്ലാം ആ തീയതിയിൽ വരാം. കലണ്ടറിൽ 13 ഒഴിവാക്കുമോ? പത്രങ്ങൾ പതിമൂന്നിന് അച്ചടിക്കുന്നുണ്ടല്ലോ എന്നും മന്ത്രി.
You may also like:എയർ ഇന്ത്യയുടെ സർവെർ ഹാക്ക് ചെയ്തു; ചോർന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങൾമന്ത്രിമാർക്കെല്ലാം കാർ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. പതിമൂന്നാം നമ്പര്‍ കാര്‍ ഇക്കുറി തയാറായിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാനില്ലായിരുന്നുവെന്നാണ് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തത്. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നെത്തിച്ച മറ്റൊരു വാഹനമാണത്രെ പതിമൂന്നിനെ ഒഴിവാക്കാനായി ഉപയോഗിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ തുടക്കകാലത്ത് 13ാം നമ്പർ കാറെടുക്കാൻ പല മന്ത്രിമാരും മടിച്ചിരുന്നു. ഇടതു മന്ത്രിമാർക്ക് 13ാം നമ്പരിനെ പേടിയാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക് പതിമൂന്നാം നമ്പർ കാർ ആവശ്യപ്പെടുകയായിരുന്നു. വിഎസ് സുനിൽകുമാറും കെടി ജലീലും മുന്നോട്ടുവന്നെങ്കിലും ഐസക് തന്നെ കാർ ഏറ്റെടുത്തു.
യുഡിഎഫ് മന്ത്രിസഭയിലെ ആരും 13ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല.
You may also like:സ്വന്തം കാർ മൊബൈൽ കോവിഡ് ക്ലിനിക്കാക്കി ഡോക്ടർ; രോഗികൾക്ക് വാട്സ്ആപ്പിലൂടെ സഹായം തേടാംഅപശകുനമെന്ന് പൊതുവെ വിശ്വസിക്കുന്ന 13ാം നമ്പര്‍ കാറിന് പുറമേ മന്ത്രിമാര്‍ വാഴില്ലെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും കഴിഞ്ഞ തവണ തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കി. നേരത്തെ ആര്യാടന്‍ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവൻ തുടങ്ങിയവരൊക്കെ ഇവിടെ താമസിച്ചിരുന്നു. കോടിയേരി മന്ത്രിയായിരിക്കെ മന്‍മോഹന്‍ ബംഗ്ലാവിലെ ഗേറ്റ് മാറ്റി സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ തോമസ് ഐസക്കിനോടൊപ്പം മന്ത്രി വി എസ് സുനില്‍ കുമാറും കെ ടി ജലീലും പതിമൂന്നാം നമ്പര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു.
ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കാണ്. രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജന്. മൂന്നാം നമ്പര്‍ റോഷി അഗസ്റ്റിനും 4 എ കെ ശശീന്ദ്രനും 5 വി ശിവന്‍കുട്ടിക്കും. തോമസ് ഐസക്കിന് പകരം ധനമന്ത്രിയായി പിണറായി മന്ത്രിസഭയിലെത്തിയ കെ എന്‍ ബാലഗോപാലിന് 10ാം നമ്പര്‍. പി രാജീവ് 11, കെ രാധാകൃഷ്ണന്‍ 6, അഹമ്മദ് ദേവര്‍കോവില്‍ 7, ആന്റണി രാജു 9, വി എന്‍ വാസവന്‍ 12, സജി ചെറിയാൻ 16, ആർ ബിന്ദു 19, വീണ ജോർജ് 20, ചിഞ്ചുറാണി 22, മുഹമ്മദ് റിയാസ് 12 എന്നിങ്ങനെയാണ് കാർ നമ്പറുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.