Pinarayi 2.0| ഇത്തവണ 13ാം നമ്പർ ആർക്കും വേണ്ട; കഴിഞ്ഞ തവണ ചോദിച്ച് വാങ്ങിയത് തോമസ് ഐസക്ക്

Last Updated:

അപശകുനമെന്ന് അന്ധവിശ്വാസമുള്ള പതിമൂന്നാം നമ്പരിലുള്ള കാര്‍ ഇത്തവണ ആര്‍ക്കും നല്‍കിയില്ല. ആരും ചോദിച്ച് വാങ്ങിയതുമില്ല.

തിരുവനന്തപുരം: 13 അശുഭ നമ്പർ ആണെന്നാണ് അന്ധവിശ്വാസം. അതുകൊണ്ടുതന്നെ 13ാം നമ്പറിലുള്ള സ്റ്റേറ്റ് കാര്‍ മുന്‍പ് മന്ത്രിമാര്‍ക്ക് നല്‍കാറുണ്ടായിരുന്നില്ല. പക്ഷെ, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക്ക് ഈ നമ്പര്‍ ചോദിച്ച് വാങ്ങിയിരുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി എം എ ബേബിയും ഈ നമ്പര്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അപശകുനമെന്ന് അന്ധവിശ്വാസമുള്ള പതിമൂന്നാം നമ്പരിലുള്ള കാര്‍ ഇത്തവണ ആര്‍ക്കും നല്‍കിയില്ല. ആരും ചോദിച്ച് വാങ്ങിയതുമില്ല.
മന്ത്രിമാർക്കെല്ലാം കാർ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. പതിമൂന്നാം നമ്പര്‍ കാര്‍ ഇക്കുറി തയാറായിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാനില്ലായിരുന്നുവെന്നാണ് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തത്. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നെത്തിച്ച മറ്റൊരു വാഹനമാണത്രെ പതിമൂന്നിനെ ഒഴിവാക്കാനായി ഉപയോഗിച്ചത്.
advertisement
ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കാണ്. രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജന്. മൂന്നാം നമ്പര്‍ റോഷി അഗസ്റ്റിനും 4 എ കെ ശശീന്ദ്രനും 5 വി ശിവന്‍കുട്ടിക്കും. തോമസ് ഐസക്കിന് പകരം ധനമന്ത്രിയായി പിണറായി മന്ത്രിസഭയിലെത്തിയ കെ എന്‍ ബാലഗോപാലിന് 10ാം നമ്പര്‍. പി രാജീവ് 11, കെ രാധാകൃഷ്ണന്‍ 6, അഹമ്മദ് ദേവര്‍കോവില്‍ 7, ആന്റണി രാജു 9, വി എന്‍ വാസവന്‍ 12, പി പ്രസാദ് 15, സജി ചെറിയാൻ 16, ആർ ബിന്ദു 19, വീണ ജോർജ് 20, ചിഞ്ചുറാണി 22, മുഹമ്മദ് റിയാസ് 12 എന്നിങ്ങനെയാണ് കാർ നമ്പറുകൾ.
advertisement
അപശകുനമെന്ന് പൊതുവെ വിശ്വസിക്കുന്ന 13ാം നമ്പര്‍ കാറിന് പുറമേ മന്ത്രിമാര്‍ വാഴില്ലെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും കഴിഞ്ഞ തവണ തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കി. നേരത്തെ ആര്യാടന്‍ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവൻ തുടങ്ങിയവരൊക്കെ ഇവിടെ താമസിച്ചിരുന്നു. കോടിയേരി മന്ത്രിയായിരിക്കെ മന്‍മോഹന്‍ ബംഗ്ലാവിലെ ഗേറ്റ് മാറ്റി സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ തോമസ് ഐസക്കിനോടൊപ്പം മന്ത്രി വി എസ് സുനില്‍ കുമാറും കെ ടി ജലീലും പതിമൂന്നാം നമ്പര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi 2.0| ഇത്തവണ 13ാം നമ്പർ ആർക്കും വേണ്ട; കഴിഞ്ഞ തവണ ചോദിച്ച് വാങ്ങിയത് തോമസ് ഐസക്ക്
Next Article
advertisement
Weekly Love Horoscope Oct 6 to 12 | പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും; തെറ്റിദ്ധാരണ നിലനില്‍ക്കും: പ്രണയവാരഫലം അറിയാം
പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും; തെറ്റിദ്ധാരണ നിലനില്‍ക്കും: പ്രണയവാരഫലം അറിയാം
  • പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എളുപ്പമല്ല

  • വിശ്വാസപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

  • പ്രണയത്തിനുള്ള സാധ്യത കുറവായിരിക്കും

View All
advertisement