'മാപ്പ് മടക്കി കീശയിലിട്ടാൽ മതി'; ഫാ. തിയോഡേഷ്യസിനോട് മന്ത്രി വി അബ്ദുറഹിമാൻ
- Published by:Rajesh V
- news18-malayalam
Last Updated:
''കേരളം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ കേൾക്കുന്ന നാടല്ല ഇത്''
തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ തിയോഡേഷ്യസ് ഡിക്രൂസിന്റെ ക്ഷമാപണം തള്ളി മന്ത്രി വി അബ്ദുറഹിമാൻ. ”കേരളം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ കേൾക്കുന്ന നാടല്ല ഇത്. നിയമ നടപടികളുമായി മുന്നോട്ടു പോകും. മാപ്പ് എഴുതി കീശയിൽ ഇട്ടാൽ മതി. അതു കേൾക്കാൻ ഇരിക്കുന്ന ആളുകൾ അല്ല ഇവിടെയുള്ളത്’- മന്ത്രി പറഞ്ഞു.
Also Read- ഹിന്ദു ഐക്യവേദിയുടെ വിഴിഞ്ഞം മാര്ച്ച്: അധ്യക്ഷ കെ പി ശശികലയടക്കം എഴുന്നൂറോളം പേർക്കെതിരെ കേസ്
”ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. നാവിന് എല്ലില്ലെന്ന് പറഞ്ഞ് എന്തും വിളിച്ചു പറഞ്ഞിട്ട് വൈകിട്ട് മാപ്പ് പറഞ്ഞാൽ പൊതുസമൂഹം അംഗീകരിക്കുന്നെങ്കിൽ അംഗീകരിക്കട്ടെ ഞാൻ അത് സ്വീകരിക്കുന്നില്ല. പൊതുസമൂഹം ഒന്നുമല്ലെന്നും എന്തും വിളിച്ചു പറയാൻ അധികാരം തങ്ങൾക്കുണ്ടെന്നുമുള്ള അഹങ്കാരമാണ്. അത് നടക്കട്ടെ” – അബ്ദുറഹിമാൻ വ്യക്തമാക്കി.
advertisement
Also Read- മന്ത്രി അബ്ദുൽറഹ്മാനെതിരായ വർഗീയ പരാമർശം വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡേഷ്യസിനെതിരെ കേസ്
തീവ്രവാദ സ്വഭാവമുള്ള എന്ന വാക്ക് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള വികസന പദ്ധതി എന്നാണ് പറഞ്ഞത്. ശ്രീലങ്കയും സിംഗപ്പൂരും കഴിഞ്ഞാൽ ഏറ്റവും സാധ്യതയുള്ള തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. അതു നടപ്പായാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം തന്നെയാണെന്നും മന്ത്രി ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2022 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാപ്പ് മടക്കി കീശയിലിട്ടാൽ മതി'; ഫാ. തിയോഡേഷ്യസിനോട് മന്ത്രി വി അബ്ദുറഹിമാൻ