തിരുവനന്തപുരം: പണിമുടക്കിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പര്വതീകരിക്കരുതെന്ന് മന്ത്രി വി ശിവന്കുട്ടി. തൊഴിലാളികളുടെ ബുദ്ധിമുട്ടും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. പണിമുടക്കില് കാര്യമായ അക്രമങ്ങള് ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്ന് ശിവന്കുട്ടി പറഞ്ഞു. ജനങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
തൊഴിലാളി യൂണിയനുകള് ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര് ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്ധരാത്രി വരെ നീളും. പാല്, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സര്ക്കാര് ഉദ്യോഗസ്ഥര് പണിമുടക്കില് പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും സര്ക്കാര് ജീവനക്കാര് പണിമുടക്കുന്നത് വിലക്കി സര്ക്കാര് ഉത്തരവ് ഇറക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. തുടര്ന്ന് ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്ന ഉത്തരവ് പുറത്തിറക്കി സര്ക്കാര്. അത്യാവശ്യ കാര്യങ്ങള്ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്ക്ക് ഡയസ്നോണ് ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്.
ഇന്ധനവില വര്ധനവില് പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള് റോഡിലിറക്കരുതെന്ന് യൂണിയനുകള് ആഹ്വാനം ചെയ്തിരുന്നു, കട കമ്പോളങ്ങള് അടച്ചിടണമെന്ന് യൂണിയനുകള് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. തുറക്കുന്ന കടകള്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള് മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം കടകള് അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു.
Also Read-Nationwide Strike | മലപ്പുറത്ത് രോഗിയുമായി പോയ ഓട്ടോ ഡ്രൈവര്ക്ക് സമരക്കാരുടെ മര്ദനം
ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില് പങ്കെടുന്നതിനാല് ബാങ്കുകളുടെ പ്രവര്ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില് പങ്കെടുക്കുന്നുണ്ട്. ഐഎന്ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള് സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.