advertisement

'ഗവര്‍ണര്‍ പരിണിത പ്രജ്ഞനായ വ്യക്തിയല്ല'; സ്പീക്കർ ഷംസീറിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടി

Last Updated:

സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 'പരിണിത പ്രജ്ഞനായ' വ്യക്തിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. ഗവര്‍ണര്‍ 'പരിണിത പ്രജ്ഞനാ'ണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷംസീറിനെ തള്ളി ശിവന്‍കുട്ടിയുടെ പ്രസ്താവന. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ 'പരിണിതപ്രജ്ഞനാ'യ വ്യക്തിയല്ലെന്നും സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം:
ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല. 
സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നത്. എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്.
സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് സംബോധന ചെയ്തത്. കേരളം ബഹുമാനിക്കുന്ന, രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ.
advertisement
ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവ? അതെ, ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം!
('പരിണതപ്രജ്ഞൻ' എന്നതാണ് ശരിയായ പ്രയോഗം. പരിണത എന്നാൽ പക്വമായ, പാകം വന്ന എന്നൊക്കെ അർഥം. പരിണതപ്രജ്ഞൻ എന്നാൽ പക്വതയുള്ള പ്രജ്ഞയോടു കൂടിയവൻ എന്നാണ് അർഥം.)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവര്‍ണര്‍ പരിണിത പ്രജ്ഞനായ വ്യക്തിയല്ല'; സ്പീക്കർ ഷംസീറിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടി
Next Article
advertisement
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
  • തൃശൂർ കൊരട്ടിയിൽ പെസഹാ സന്ദർശനത്തിനിടെ വൈദികൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ അതിക്രമിച്ചു

  • കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെ കേസെടുത്തതോടെ അദ്ദേഹം ഒളിവിൽ പോയതായി പോലീസ്

  • മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ. ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു

View All
advertisement