തിരുവല്ലയിൽ നിന്ന് കാണാതായ പതിന്നാലുകാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി; 2 പേർ പിടിയിൽ

Last Updated:

പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.

പത്തനംതിട്ട: തിരുവല്ലയിൽ നിന്നും കാണാതായ പതിനാലു വയസുകാരിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ പെൺകുട്ടി ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയും രണ്ട് യുവാക്കളും ഒരുമിച്ച് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ലയിൽ നിന്ന് കാണാതായ പതിന്നാലുകാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി; 2 പേർ പിടിയിൽ
Next Article
advertisement
ആവേശമായി കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് സമാപനം
ആവേശമായി കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് സമാപനം
  • തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച 7 ജില്ലകളിൽ നടക്കും.

  • വോട്ടുറപ്പിക്കാനായി റോഡ് ഷോകളും ബൈക്ക് റാലികളുമായി മുന്നണികൾ സജീവമായി.

  • 11ന് രണ്ടാംഘട്ട വോട്ടെടുപ്പ്, 13ന് വോട്ടെണ്ണൽ നടക്കും.

View All
advertisement