advertisement

'നാട് വിട്ടത് മാനസിക പ്രയാസംമൂലം'; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ തിരിച്ചെത്തി

Last Updated:

ബുധനാഴ്ച വൈകിട്ട് 5.15 ഓടെ ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരികെയെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടതെന്ന് പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. ചാലിബിനെ കാണാതായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 5.15 ഓടെ ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എട്ടു മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു.
ALSO READ: തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായിട്ട് 24 മണിക്കൂർ; റെയ്ഡിലെന്ന് അവസാന മറുപടി; ഫോൺ ഓഫ് ചെയ്ത നിലയിൽ
പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോ​ഗമിക്കവേയാണ് വീട്ടിൽ തിരിച്ചെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാട് വിട്ടത് മാനസിക പ്രയാസംമൂലം'; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ തിരിച്ചെത്തി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement