ഇടുക്കി: ധ്യാനത്തിന് പോയി മടങ്ങി വന്ന ശേഷം കാണാതായ യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ സ്വദേശി മുരുകേശ്വരി ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മുരുകേശ്വരിയെ കാണാതായത്.
എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേകുടി പോൾരാജിന്റെ ഭാര്യയാണ് മരിച്ച മുരുകേശ്വരി. കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിനു പോയി മടങ്ങി വന്ന ഇവരെ കാണാതാവുകയായിരുന്നു. ബന്ധു വീടുകളിലും സമീപ വീടുകളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
Also Read- മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരിന്നു. സ്ഥലം ഉടമ കൃഷി ജോലികൾക്കു എത്തിയപ്പോഴാണ് മൃദദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Idukki news