കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിന് പോലീസ് നോട്ടീസ്
Last Updated:
പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസിന് പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. മിഷനറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമല നേരിട്ട് ഹാജരാകാൻ ആകും നിർദ്ദേശം. ജാമ്യത്തിനായി ബിഷപ്പ് ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ നീക്കം പ്രോസിക്യൂഷന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ.
ഇരയായ കന്യാസ്ത്രീയുടെ ചിത്രം പതിച്ച പേജിൽ തന്നെ സിസ്റ്റർ അമലയുടെ കയ്യൊപ്പുള്ളത് പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു. മിഷനറീസ് ഓഫ് ജീസസിനെതിരെ എന്നതിനപ്പുറം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ബലാത്സംഗ കേസിനെ ശക്തിപ്പെടുത്താനാണ് പൊലീസ് ഈ കേസിനെ ഉപയോഗിക്കുന്നത്. കേസ് ഊർജ്ജിതപ്പെടുത്തുന്നതോടെ സിസ്റ്റർ അമല മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചേക്കും.
ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് കേസിൽ പൊലീസ് ചേർത്തിട്ടുള്ളത്. നേരത്തെ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ സിഎംഐ സഭ വൈദികൻ ജെയിംസ് ഏർത്തയിൽ കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. ബിഷപ്പിനെ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന വേളയിൽ പൊലീസ് ഈ കേസും ചൂണ്ടിക്കാട്ടി ഗുണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2018 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിന് പോലീസ് നോട്ടീസ്


