ബിഷപ്പ് 5968ാം നമ്പർ തടവുപുള്ളി; കൂട്ടിന് രണ്ട് പെറ്റിക്കേസ് പ്രതികൾ
Last Updated:
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി. മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ് മോഷണ കേസ് പ്രതികൾക്കൊപ്പമാണ് ബിഷപ്പ് കഴിയുന്നത് . ഫ്രാങ്കോ മുളയ്ക്കലിന് പ്രത്യേക ജയിൽ വസ്ത്രം നൽകിയില്ലെങ്കിലും ധരിച്ചിരുന്ന ബെൽറ്റ് ജയിൽ അധികൃതർ അഴിച്ചുവാങ്ങി. മീൻ കറിയും അവിയലും അച്ചാറും കൂട്ടി ഉച്ചയ്ക്ക് ജയിൽ ഭക്ഷണം കഴിച്ചു. പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും നൽകി. സി ക്ലാസ് സൗകര്യങ്ങളായതിനാൽ ബിഷപ്പിന് കട്ടിൽ ലഭിക്കില്ല. നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വരും.
കോടതി നടപടികള്‍ക്കു ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പിനെ സബ് ജയിലില്‍ എത്തിച്ചത്. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡു ചെയ്തതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ സബ് ജയിലിലെത്തിച്ചത്. ബിഷപ്പിനെ എത്തിച്ച സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
advertisement
കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചാണ് കോടതി തീരുമാനമെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 7:57 PM IST


