• HOME
  • »
  • NEWS
  • »
  • kerala
  • »
  • MM Mani | 'മഹതി ഒന്നാന്തരം ഭാഷ'; കെ കെ രമയ്ക്കെതിരായപരാമർശത്തിൽ ഉറച്ച് എം എം മണി

MM Mani | 'മഹതി ഒന്നാന്തരം ഭാഷ'; കെ കെ രമയ്ക്കെതിരായപരാമർശത്തിൽ ഉറച്ച് എം എം മണി

കെ കെ രമ എപ്പോഴും മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു, ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിനെതിരെയാണ് മറുപടിയാണ് പറഞ്ഞതെന്നും എം എം മണി

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുമെന്ന് മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായ എം.എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷ, വിധവയല്ലെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി മാത്രമാണ് പറഞ്ഞതെന്നും എം എം മണി പറഞ്ഞു.

    കെ കെ രമയ്ക്കെതിരായ പരാമർശം വേ​ദ​നി​പ്പി​ക്ക​ണം എ​ന്ന് ഉ​ദേ​ശി​ച്ച​ല്ല പ​റ​ഞ്ഞ​ത്. പ​ക്ഷേ തി​രു​ത്തി​ല്ലെ​ന്ന് മ​ണി ആ​വ​ര്‍​ത്തി​ച്ചു. ത​ന്‍റെ വാ​ക്കു​ക​ളി​ല്‍ ര​മ​യ്ക്ക് വേ​ദ​ന​യു​ണ്ടാ​യെ​ങ്കി​ല്‍ താ​ന്‍ എ​ന്തു​വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ് നടക്കുന്നത്. കെ കെ രമ എപ്പോഴും മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു, ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിനെതിരെയാണ് മറുപടിയാണ് പറഞ്ഞതെന്നും എം എം മണി പറഞ്ഞു.

    ര​മ ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മു​ഖ്യ​മ​ന്ത്രി​യെ തേ​ജോ​വ​ധം ചെ​യ്യു​ക​യാ​ണ്. കൊ​ല​പാ​ത​കി​യെ​ന്ന് വി​ളി​ച്ചു. ഇ​തേ​വ​രെ ത​ങ്ങ​ളാ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച അ​വ​ര്‍ സ​ഭ​യി​ല്‍ ഇ​ല്ലാ​യി​രു​ന്നു. വൈ​കു​ന്നേ​രം സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ള്‍ എ​ത്തി​യ അ​വ​ര്‍​ക്ക് സ്പീ​ക്ക​ര്‍ പ്ര​ത്യേ​കം സ​മ​യം അ​നു​വ​ദി​ച്ചു ന​ല്‍​കി.

    നിയമസഭയിൽ വന്നാൽ വിമർശനം കേൾക്കേണ്ടിവരും, ഇനിയും വിമർശിക്കുമെന്നും എം എം പറഞ്ഞു. സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചത്. കെ സുധാകരൻ തറ ഗുണ്ടയാണ്. നാലാം തരക്കാരൻ. സുധാകരൻ കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനാണെന്നും എം എം മണി പറഞ്ഞു.

    പ്ര​സം​ഗ​ത്തി​ല്‍ മ​ഹ​തി​യെ​ന്ന് ര​മ​യെ പ​റ​ഞ്ഞ​പ്പോ​ള്‍​ത​ന്നെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വി​ധ​വ​യെ​ന്ന വാ​ക്കു​വ​ന്ന​ത്. അ​തി​നി​ട​യി​ല്‍ വി​ധ​വ​യാ​യ​ത് അ​വ​രു​ടെ വി​ധി​യ​ല്ലേ​യെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​ത് ശ​രി​യാ​ണെന്നും കെ കെ രമ പറഞ്ഞു.

    ടി.​പി വ​ധ​ക്കേ​സി​ല്‍ ഞ​ങ്ങ​ള്‍​ക്ക് പ​ങ്കി​ല്ലെ​ന്ന​ത് ശ​രി​യാ​ണ്. പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച്‌ ചെ​യ്ത​ത​ല്ല. കെ.​കെ. ര​മ​യോ​ട് പ്ര​ത്യേ​ക വി​ദ്വേ​ഷ​മൊ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ര​മ​ക്കെ​തി​രാ​യി ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സി​പി​എം പ​റ​ഞ്ഞി​ട്ട​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    ര​മ വി​ധ​വ​യാ​യി​പ്പോ​യ​ത് അ​വ​രു​ടേ​താ​യ വി​ധി​യാ​ണെ​ന്നും അ​വ​രെ വി​ധ​വ​യാ​ക്കി​യ​തി​ല്‍ ത​ങ്ങ​ള്‍​ക്കു പ​ങ്കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ണി ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്. നി​യ​മ​സ​ഭ​യി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​യി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ര്‍​ശം.
    Published by:Anuraj GR
    First published: