തിരുവനന്തപുരം: രാജ്യത്ത് കാലവർഷം ഔദ്യോഗികമായി അവസാനിച്ചു. സംസ്ഥാനത്തും രാജ്യത്ത് ആകെയും പ്രതീക്ഷിച്ചതിനെക്കാൾ അധികമഴയാണ് ഇത്തവണ ലഭിച്ചത്. കേരളത്തിൽ 9 ശതമാനം അധികമഴയ്ക്കൊപ്പം, സെപ്റ്റംബർ മഴയിൽ റെക്കോർഡ് സൃഷ്ടിച്ചുമാണ് കാലവർഷം പിൻവാങ്ങുന്നത്.
ജൂൺ 1 ന് തന്നെ സംസ്ഥാനത്ത് കാലവർഷം എത്തി. 122 ദിവസം നീണ്ടു നിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴയാണ്. കാലയളവിൽ ശരാശരി ലഭിക്കേണ്ടത് 2049.2 മില്ലിമീറ്റർ മഴയും. 9 ശതമാനം മഴയാണ് ഇത്തവണ കൂടിയത്.
ജൂണിൽ മഴ 17 ശതമാനം കുറവാണ് ലഭിച്ചത്. എന്നാൽ ജൂലൈ മാസത്തിൽ സാഹചര്യം മാറി. 23 ശതമാനം അധികമഴ ജൂലൈയിൽ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പോലെ ഇത്തവണയും ഓഗസ്റ്റിൽ കാലവർഷ കനത്തതോടെ സംസ്ഥാനത്ത് ദുരിതം വിതച്ചു. ഓഗസ്റ്റ് 7-10 വരെ പെയ്ത അതിശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചു. ഓഗസ്റ്റ് അവസാനിച്ചത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴ പെയ്ത നാലാമത്തെ ഓഗസ്റ്റ് എന്ന റെക്കോർഡുമായിട്ടായിരുന്നു. ലഭിക്കേണ്ട മഴയുടെ 35 % കൂടുതൽ ഓഗസ്റ്റിൽ ലഭിച്ചു.
Also Read-
iphone controversy| 'ഐഫോൺ വിതരണം ലക്കി ഡ്രോ വഴി; പ്രതിപക്ഷ നേതാവ് കൊടുത്തത് മുഖ്യമന്ത്രി എത്താഞ്ഞതിനാൽ'സെപ്റ്റംബറിലെ
റെക്കോർഡ് തിരുത്തിയ മഴ അപ്രതീക്ഷിതമായിരുന്നു. പ്രതീക്ഷിച്ചതിലും 132 ശതമാനം അധികമഴയാണ് സെപ്ടംബറിൽ ലഭിച്ചത്. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാൾ സംസ്ഥാനത്ത് സെപ്റ്റംബർ കൂടുതൽ മഴ ലഭിച്ചു.
കാസറഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 3606 മില്ലീമീറ്റർ. കോഴിക്കോട് 3440 മില്ലീമീറ്റർ മഴയും ലഭിച്ചു. ശരാശരി ലഭിക്കുമെന്ന് പ്രതീക്ഷിച്ചതിനെക്കാൾ 33 ശതമനം അധിക മഴ തിരുവനന്തപുരത്ത് ലഭിച്ചു. പക്ഷേ കണക്കിൽ അളവിൽ 1154 മില്ലീമീറ്റർ മഴ ലഭിച്ച തിരുവനന്തപുരം തന്നെയാണ് ഏറ്റവും പിറകിൽ.
ജൂൺലഭിച്ച മഴ : 536.1മില്ലിമീറ്റർ ശരാശരി : 643 മില്ലിമീറ്റർ കുറവ് : 17%
ജൂലൈ ലഭിച്ച മഴ : 514 മില്ലിമീറ്റർ ശരാശരി : 726 .1മില്ലിമീറ്റർ കുറവ് : 29%
ഓഗസ്റ്റ് ലഭിച്ച മഴ : 575.7 മില്ലിമീറ്റർ ശരാശരി : 426.7 .മില്ലിമീറ്റർ കൂടുതൽ : 35%
സെപ്റ്റംബർ ( റെക്കോർഡ് ). ലഭിച്ച മഴ : 601.3മില്ലിമീറ്റർ ശരാശരി : 259.6 മില്ലിമീറ്റർ കൂടുതൽ : 132%
സെപ്റ്റംബർ മഴ പുതിയ റെക്കോർഡ് : ഇത്തവണ മൺസൂൺ പിൻവാങ്ങുന്നത് പൂതിയ റെക്കോർഡുമായാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബർ മാസം എന്ന റെക്കോർഡ് ഇനി 2020 സ്വന്തം. ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബർ എന്ന റെക്കോർഡുമായാണ് ഇത്തവണ സെപ്റ്റംബർ മഴ അവസാനിച്ചത്. ശരാശരി 259.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 601.3 മില്ലിമീറ്റർ.
കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാൾ സെപ്റ്റംബർ കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ഇതിന് മുൻപ് തവണ മാത്രമാണ് സെപ്റ്റംബറിൽ 500 മില്ലിമീറ്റർ കൂടുതൽ മഴ ലഭിച്ചത്. 1998 ലും നും 2007 ലും. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ മഴയുടെ റെക്കോർഡ് തിരുത്തിയിരുന്നു. 951 മില്ലിമീറ്റർ മഴ പെയ്ത 2019 ഏറ്റവും കൂടുതൽ മഴ ലഭിച്ച ഓഗസ്റ്റ് മാസം എന്ന റെക്കോർഡ് നേടിയിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.