മരിച്ചവർക്ക് ക്ഷേമ പെൻഷനായി നൽകിയത് 29 ലക്ഷത്തിലേറെ രൂപ; അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്
പത്തനംതിട്ട: മരണപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. മരിച്ചവരുടെ പേരിൽ 29 ലക്ഷത്തിലേറെ രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവർക്കാണ് പത്തനംതിട്ട നഗരസഭ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്‌തത്. 2019 മുതല്‍ മരണമടഞ്ഞ 68 ഓളം പേരുടെ അക്കൗണ്ടിലേക്കാണ് മരണ ശേഷവും ക്ഷേമ പെന്‍ഷന്‍ എത്തുന്നതായി വിവരാവകാശ രേഖയിൽ വ്യക്തമായത്.
Also Read- സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും; ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്കി
സോഷ്യല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഇത്തരത്തില്‍ മരണമടഞ്ഞവരുടെ അകൗണ്ടില്‍വിതരണം ചെയ്ത തുക കേരളാ സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ ഫണ്ടിലെക്ക് തിരികെ നല്‍കണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. ഇതില്‍ ചില അക്കൗണ്ടുകളില്‍ നിന്നും ബന്ധുക്കള്‍ പണം പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
advertisement
News Summary – It is alleged that welfare pension was distributed to the deceased. The incident happened in Pathanamthitta. It has been found that more than 29 lakh rupees have been distributed as welfare pension on behalf of the deceased. The irregularity came to light through the right to information document received by Rasheed Anappara, an RTI activist.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
January 14, 2023 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരിച്ചവർക്ക് ക്ഷേമ പെൻഷനായി നൽകിയത് 29 ലക്ഷത്തിലേറെ രൂപ; അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി