സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും; ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി
- Published by:Arun krishna
- news18-malayalam
Last Updated:
നിലവില്‍ 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗം അനുമതി നല്‍കി. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇതുസംബന്ധിച്ച ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജല അതോററ്റിയില്‍ ഉള്ളത്. പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും സറണ്ടര്‍ ലീവ് ഉള്‍പ്പെടെ അനുവദിക്കാന്‍ സാധിക്കുന്നില്ലെന്നും മുന്നണി തീരുമാനം അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
advertisement
ഉന്നതവിദ്യാഭ്യാസമേഖലയില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനോട് എല്‍ഡിഎഫ് നിര്‍ദ്ദേശം നല്‍കി. വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങളുള്ള കേരള വികസന നയരേഖയ്ക്ക് യോഗം അംഗീകാരം നല്‍കി. മുന്‍പ് സ്വാശ്രയ കോളേജുകളെ എതിര്‍ത്തെങ്കിലും എല്ലാ കാലത്തും ആ നിലപാടുമായി മുന്നോട് പോകാന്‍ കഴിയില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 13, 2023 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും; ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി