ഗുരുവായൂരിൽ വീടിനുള്ളിൽ അമ്മയും 21 വയസ്സുള്ള മകനും തൂങ്ങിമരിച്ച നിലയിൽ

Last Updated:

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തൃശ്ശൂർ: ഗുരുവായൂർ കണ്ടാണശേരിയിൽ അമ്മയേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ, മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേഷ് ഡ്രൈവർ ആണ്.
മൂന്ന് മാസം മുമ്പ് സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഉണ്ടായിരുന്ന വീട് വിറ്റാണ് വിവാഹം നടത്തിയത്. പിന്നീടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ടാണശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂരിൽ വീടിനുള്ളിൽ അമ്മയും 21 വയസ്സുള്ള മകനും തൂങ്ങിമരിച്ച നിലയിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement