നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

  ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

  അതിഥിയുടെ ഭർത്താവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   ആലപ്പുഴ: ചെങ്ങന്നൂരിൽ (Chengannur) കുഞ്ഞിന് വിഷം (Poison) നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ (mother) ജീവനൊടുക്കി (Suicide). ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകൾ കൽക്കിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മൂന്നുപേർ മരിച്ചു

   കോട്ടയം (Kottayam) തലയോലപ്പറമ്പ് (Thalayolaparambu) ബ്രഹ്മമംഗലത്ത് (Brahmamangalam) ആസിഡ് (Acid) ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗം കുടുംബത്തിലെ അമ്മയ്ക്ക് പിന്നാലെ മകളും അച്ഛനും മരിച്ചു. കാലായില്‍ സുകുമാരനും കുടുംബവുമാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ(27) ഇന്ന് മരിച്ചു. സുകുമാരന്‍ വൈകിട്ടോടെ മരിച്ചു. ഇളയ മകള്‍ സുവര്‍ണ ചികിത്സയിലാണ്.

   പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്.

   സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.
   Published by:Rajesh V
   First published:
   )}