advertisement

അമ്മയുടെ സാരി വീണുപോയി; പത്താം നിലയുടെ ബാൽക്കണിയിൽ നിന്നും മകനെ കെട്ടിയിറക്കുന്ന വീഡിയോ ദൃശ്യം

Last Updated:

പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ വീണ സാരി എടുക്കാൻ കുട്ടിയെ ഒമ്പതാം നിലയിലേക്ക് കെട്ടി താഴ്ത്തി എന്നാണ് റിപ്പോർട്ട്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
അമ്മ മകനെ ഫ്ലാറ്റിന്റെ പത്താം നിലയുടെ ബാൽക്കണിയിൽ നിന്നും കെട്ടിയിറക്കിയ സംഭവം വിവാദമാവുന്നു. ഫരീദാബാദിൽ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നു കഴിഞ്ഞു. എന്തിനാണ് അവർ അങ്ങനെ ചെയ്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകണം. ഒരു സാരി വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു ഇത്രയേറെ സാഹസികത. അതേ, നിങ്ങൾ കേട്ടത് ശരിയാണ്. താഴെ പൂട്ടിയിട്ടിരിക്കുന്ന ഒരു ഫ്ലാറ്റിൽ വീണുകിടക്കുന്ന സാരി തിരികെ എടുക്കാൻ ആ സ്ത്രീ ആരുടെയും സഹായമോ നിർദ്ദേശങ്ങളോ തേടിയില്ല, മറിച്ച് തന്റെ മകന്റെ ജീവൻ പണയം വച്ചുള്ള സാഹസികതയ്ക്ക് മുതിരുകയായിരുന്നു.
സംഭവത്തിന്റെ അസ്വസ്ഥാജനകമായ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇത് അതിവേഗം വൈറലാകുകയും കാഴ്ചക്കാരെ ഭയപ്പെടുത്തുകയും ചെയ്തു. പത്താം നിലയിലെ ബാൽക്കണി റെയിലിംഗിൽ കെട്ടിയിരിക്കുന്ന ഒരു ബെഡ്ഷീറ്റിൽ തൂങ്ങിക്കിടക്കുന്ന ഒരു ആൺകുട്ടിയെ, അവന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും മുകളിൽ നിന്ന് തുണിയിൽ മുറുകെ പിടിക്കുന്നത് വൈറൽ ക്ലിപ്പിൽ കാണാം.
ഫരീദാബാദിലെ സെക്ടർ 82 ലെ ഫ്ലോറിഡ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ വീണ സാരി എടുക്കാൻ കുട്ടിയെ ഒമ്പതാം നിലയിലേക്ക് കെട്ടി താഴ്ത്തിയതായി റിപ്പോർട്ടുണ്ട്.
advertisement
advertisement
മുഴുവൻ സംഭവവും കണ്ട സമീപത്തെ കെട്ടിടത്തിലെ ഒരു താമസക്കാരനാണ് ദൃശ്യം പകർത്തിയത്. പശ്ചാത്തലത്തിൽ, വീഡിയോ പകർത്തിയ വ്യക്തി ഞെട്ടലും ആശങ്കയും പ്രകടിപ്പിക്കുന്നത് കേൾക്കാം. കുട്ടി വഴുതി വീണിരുന്നെങ്കിൽ കെട്ടിടത്തിന്റെ ഉയരം കാരണം അതിന്റെ അനന്തരഫലങ്ങൾ മാരകമാകുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായിക്കഴിഞ്ഞു. നിരവധി ഉപയോക്താക്കൾ അമ്മയുടെ പ്രവൃത്തിയെ അപലപിച്ചു. ഇവർക്ക് ഭ്രാന്തുണ്ടോ എന്ന് ചോദിച്ച ചിലർ അവർ ചെയ്ത പ്രവർത്തി നിരുത്തരവാദപരമെന്നും വിളിച്ചു.
advertisement
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നതിനിടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുന്നുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മയുടെ സാരി വീണുപോയി; പത്താം നിലയുടെ ബാൽക്കണിയിൽ നിന്നും മകനെ കെട്ടിയിറക്കുന്ന വീഡിയോ ദൃശ്യം
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement