വാളയാർ കേസ്: മുഖ്യമന്ത്രി ചതിച്ചു; പറഞ്ഞ കാര്യങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയതെന്ന് പെൺക്കുട്ടികളുടെ അമ്മ
- Published by:user_49
Last Updated:
താൻ പറഞ്ഞ കാര്യങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയതെന്ന് പെൺക്കുട്ടികളുടെ അമ്മ ആരോപിയ്ക്കുന്നു
പാലക്കാട്: വാളയാർ കേസിൽ മറ്റ് അന്വേഷണങ്ങളൊന്നും നിലവിലില്ല. എന്നിട്ടും പാലക്കാട് വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തതാണ് വിവാദമായത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയതെന്ന് പെൺക്കുട്ടികളുടെ അമ്മ ആരോപിയ്ക്കുന്നു.
പെൺക്കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് പറഞ്ഞിട്ടും മൊഴിയിൽ അത് ഉൾപ്പെടുത്തിയില്ല. പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതിവിധിക്ക് ഒരു വർഷം പൂർത്തിയാകുമ്പോഴും അട്ടിമറി ശ്രമങ്ങൾ നടക്കുന്നതായി പെൺക്കുട്ടികളുടെ അമ്മ ആരോപിച്ചു.
കേസിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിയ്ക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാവാത്ത പശ്ചാത്തലത്തിൽ വിധി വന്ന ഒക്ടോബർ 25 മുതൽ 30 വരെ വീടിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്നും ഇവർ വ്യക്തമാക്കി. ഒക്ടോബർ 25 ന് വിധിയിലൂടെയും 30 ന് മുഖ്യമന്ത്രിയും ഞങ്ങളെ ചതിച്ച ദിവസമാണെന്ന് ഇവർ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2020 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാർ കേസ്: മുഖ്യമന്ത്രി ചതിച്ചു; പറഞ്ഞ കാര്യങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയതെന്ന് പെൺക്കുട്ടികളുടെ അമ്മ