'മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

Last Updated:

ഓട്ടോറിക്ഷാ തൊഴിലാളികൾ മീറ്റർ ഇടാതെ ഓടിക്കുന്നുണ്ടെന്നും യാത്രക്കാരിൽ നിന്നും അമിതമായി പണം ഈടാക്കുന്നുമെന്നുമുള്ള നിരവധി പരാതികൾ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നുണ്ട്

News18
News18
തിരുവനന്തപുരം: ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് തടയാൻ പുതിയ ആശയവുമായി മോട്ടോർ വാഹനവകുപ്പ്. മീറ്റർ ഇടാതെ ഓടുന്ന ഓട്ടോറിക്ഷകളാണെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പ് തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും.
ഓട്ടോറിക്ഷാ തൊഴിലാളികൾ മീറ്റർ ഇടാതെ ഓടിക്കുന്നുണ്ടെന്നും യാത്രക്കാരിൽ നിന്നും അമിതമായി പണം ഈടാക്കുന്നുമെന്നുമുള്ള നിരവധി പരാതികൾ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കാനായി ഇത്തരമൊരു തീരുമാനം എടുത്തത്. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലായിരുന്നു പുതിയ തീരുമാനം.
'മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങാനാണ് സാധ്യത. ഈ സ്റ്റിക്കർ ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് പതിക്കേണ്ടത്. എന്നാൽ, ഇത് എത്രത്തോളം പ്രായോ​ഗികമാകും എന്ന കാര്യത്തിൽ സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement