'ശുദ്ധ നുണ' പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ 22.5 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണം തള്ളി എം.പി വിന്‍സെന്‍റ്
- Published by:Arun krishna
- news18-malayalam
Last Updated:
കെപിസിസി വൈസ് പ്രസിഡന്റായിരുന്ന പത്മജയെ ഡിസിസി പ്രസിഡന്റായ എനിക്ക് പ്രിയങ്കയുടെ വാഹനത്തിൽ കയറ്റാൻ കഴിയുമോയെന്ന് സാമാന്യ ബുദ്ധിയിൽ ചിന്തിച്ചു നോക്കണം’’- എം.പി വിൻസന്റ് പറഞ്ഞു
തൃശൂര്‍: പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാമെന്ന് പറഞ്ഞു 22.5 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം തള്ളി മുൻ ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പത്മജയെ പ്രിയങ്കാ ഗാന്ധിയുടെ പ്രചരണവാഹനത്തില്‍ കയറ്റാമെന്ന് വാഗ്ദാനം ചെയ്ത് 22.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു പത്മജയുടെ ആരോപണം.
‘‘ പത്മജ പറഞ്ഞത് ശുദ്ധനുണയാണ്. എനിക്കു പോലും ആ വാഹനത്തിൽ പ്രവേശനമില്ലായിരുന്നു. പിന്നെ എങ്ങനെയാണ് പത്മജയെ കയറ്റാമെന്ന് ഞാൻ പറയുന്നത്. കെപിസിസി വൈസ് പ്രസിഡന്റായിരുന്ന പത്മജയെ ഡിസിസി പ്രസിഡന്റായ എനിക്ക് പ്രിയങ്കയുടെ വാഹനത്തിൽ കയറ്റാൻ കഴിയുമോയെന്ന് സാമാന്യ ബുദ്ധിയിൽ ചിന്തിച്ചു നോക്കണം’’- എം.പി വിൻസന്റ് പറഞ്ഞു.
‘‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ എന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എം.പി.വിന്‍സെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാന്‍ നല്‍കി. പ്രിയങ്ക വന്നപ്പോള്‍ ഞാന്‍ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്‌റ്റേജില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ഞാന്‍ വണ്ടിയില്‍ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കില്‍ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ. പത്മജ ഔട്ട്, പ്രതാപന്‍ ഇന്‍ എന്നാണ് പത്രങ്ങള്‍ ആ സംഭവത്തെ കുറിച്ച് എഴുതിയത്" എന്നായിരുന്നു പത്മജയുടെ ആരോപണം.
advertisement
കെപിസിസിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 12 ലക്ഷത്തോളം രൂപയും ഇതിനു പുറമെ നൽകിയെന്നും പത്മജ പറഞ്ഞു. കൂടെ നിർത്തിയുള്ള ചതിയാണ് പാർട്ടി വിടാൻ കാരണമായത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ പാർട്ടി വിടുന്നത് ആലോചിച്ചു തുടങ്ങിയതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ് ആത്മാർഥമായി പെരുമാറിയിട്ടുള്ളത്. സുധാകരനൊഴികെ മറ്റാരും തന്നോട് കോൺഗ്രസിൽ ദയ കാണിച്ചില്ലെന്നും പത്മജ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Mar 12, 2024 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശുദ്ധ നുണ' പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ 22.5 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണം തള്ളി എം.പി വിന്‍സെന്‍റ്








