സിപിഎമ്മില്‍ തിരിച്ചെത്തി ആറ് വര്‍ഷത്തിന് ശേഷം എം ആര്‍ മുരളി അധികാര സ്ഥാനത്ത്
ടിപി ചന്ദ്രശേഖരനൊപ്പം പാർട്ടിക്കെതിരെ വിമതരെ സംഘടിപ്പിച്ച നേതാവ് ആയിരുന്നു എം.ആർ മുരളി.. സിപിഎമ്മിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്

എം. ആർ. മുരളി
- News18 Malayalam
- Last Updated: January 6, 2021, 4:28 PM IST
കോഴിക്കോട്: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ഒരാളെ തിരിച്ചുകൊണ്ടുവരികയെന്നത് ഒരു പക്ഷേ സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. കുലംകുത്തികള്‍ക്ക് ഇടമില്ലെന്ന് സിപിഎം നേതാക്കള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോഴും എം ആര്‍ മുരളിയെ കൈവിടാന്‍ പാര്‍ട്ടിക്കായിരുന്നില്ല. പാര്‍ട്ടിയില്‍ തിരിച്ചെത്തി ആറ് വര്‍ഷത്തിന് ശേഷം എം ആര്‍ മുരളി അധികാര സ്ഥാനത്തെത്തുകയാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം ആര്‍ മുരളിയെ കൊണ്ടുവന്നത് മുഖ്യമന്ത്രിതന്നെയായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് സിപിഎമ്മിനകത്ത് കലാപക്കൊടി ഉയര്‍ത്തിയ ശേഷം പുറത്തുപോയ എം ആര്‍ മുരളി അടങ്ങിയിരുന്നില്ല. ടിപി ചന്ദ്രശേഖരനൊപ്പം ചേര്‍ന്ന് ജനകീയ വികസന സമിതിയുണ്ടാക്കി സിപിഎമ്മിനെതിരെ യുദ്ധം തുടര്‍ന്നു. Also Read- ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പ്; എം. ആർ. മുരളി മലബാർ ദേവസ്വം ബോർഡിലേക്ക്
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇടതു ഏകോപന സമിതിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും 20,000ത്തിലധികം വോട്ടുകൾ മുരളി നേടി. കേവലം 1800-ൽ ഏറെ വോട്ടുകള്‍ക്കാണ് എം ബി രാജേഷ് അന്ന് ജയിച്ചത്. യുഡിഎഫ് പിന്തുണയോടെ വീണ്ടും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായി. 2014ല്‍ പാര്‍ട്ടിയിലേക്ക് മടങ്ങി. സിപിഎം പാലക്കാട് ജില്ലാക്കമ്മിറ്റിയംഗമാണിപ്പോള്‍.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുരളി മത്സരിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അതുണ്ടായില്ല. വൈകിയാണെങ്കിലും പാര്‍ട്ടിയില്‍ നിന്ന് അര്‍ഹിച്ച പരിഗണന തന്നെ ലഭിച്ചുവെന്നാണ് അദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Also Read- 'ക്ഷേത്രങ്ങളുടെ മറപിടിച്ച് ചിലർ പ്രവർത്തിക്കുന്നു'; അമ്പലം വിഴുങ്ങികളെ സൂക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
എം ആര്‍ മുരളിയ്‌ക്കൊപ്പം പാര്‍ട്ടി വിമതരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു. മൂന്ന് തവണ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് മുരളി രക്ഷപ്പെട്ടു. ടി പി വധത്തില്‍ നിന്നുള്ള ആഘാതമാണ് ഷൊര്‍ണൂരില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കാലങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഉത്തരവാദിത്വത്തോടും ആത്മാര്‍ഥതയോടെയും ചെയ്യുകയെന്നതാണ് കര്‍ത്തവ്യമെന്നും എം ആര്‍ മുരളി ന്യൂസ് 18 നോട് പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം ആര്‍ മുരളിയെ കൊണ്ടുവന്നത് മുഖ്യമന്ത്രിതന്നെയായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് സിപിഎമ്മിനകത്ത് കലാപക്കൊടി ഉയര്‍ത്തിയ ശേഷം പുറത്തുപോയ എം ആര്‍ മുരളി അടങ്ങിയിരുന്നില്ല. ടിപി ചന്ദ്രശേഖരനൊപ്പം ചേര്‍ന്ന് ജനകീയ വികസന സമിതിയുണ്ടാക്കി സിപിഎമ്മിനെതിരെ യുദ്ധം തുടര്‍ന്നു.