HOME » NEWS » Kerala » MSF FILES COMPLAINT AGAINST MUKESH AT CHILD RIGHTS COMMISSION

വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറി; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എംഎസ്എഫ്

ശക്തമായ നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ലത്തീഫ് തുറയൂര്‍ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: July 4, 2021, 9:15 PM IST
വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറി; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എംഎസ്എഫ്
Mukesh
  • Share this:
തിരുവനന്തപുരം: ഫോണ്‍ വിളിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എംഎല്‍എ മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരതി നല്‍കി മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എംഎസ്എഫ്). വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപെടുത്തുകയും ചെയ്ത മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയതായി എംഎസ്എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ അറിയിച്ചു. ശക്തമായ നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ലത്തീഫ് തുറയൂര്‍ വ്യക്തമാക്കി.

സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് കൊല്ലം എംഎല്‍എ മുകേഷ് കയര്‍ത്ത് സംസാരിക്കുന്നു എന്ന പേരില്‍ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒറ്റപ്പാലത്ത് നിന്ന് വിളിച്ച വിദ്യാര്‍ത്ഥിയോടാണ് മുകേഷ് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍.

Also Read-'കുട്ടികളോട് പെരുമാറേണ്ടത് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല'; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചതാണെന്ന് കുട്ടി എംഎല്‍എയോട് പറയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവിക്കുറ്റിക്കടിക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി. അത്യാവശ്യം കാര്യം പറയാന്‍ വിളിച്ചതാണെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും എന്തിനാണ് ആറു തവണ വിളിച്ചതെന്നും പാലക്കാട്ട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കേണ്ട കാര്യമുണ്ടോ എന്നും മുകേഷ് ചോദിക്കുന്നു.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read-'നിനക്ക് നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്‍എ

അതേസമയം വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്ന് മുകേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് വിഡിയോയില്‍ പറയുന്നു.

പ്രധാനപ്പെട്ട മീറ്റിങ്ങിനിടെയിലാണ് ഫോണ്‍ കോള്‍ വന്നിരുന്നതെന്ന് മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും മുകേഷ് വ്യക്തമാക്കി. എന്നാല്‍ ആറു തവണ വിളിച്ചപ്പോള്‍ മീറ്റിങ് കട്ടായി പോയെന്നും അദ്ദേഹം പറയുന്നു. ആറു തവണ വിളിച്ചെന്നും ഇതിനു മുന്‍പ് പറഞ്ഞകാര്യം എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവം ആസൂത്രിതമാണെന്നും ഇതില്‍ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകര്‍ത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി കൊടുക്കാന്‍ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി
Published by: Jayesh Krishnan
First published: July 4, 2021, 9:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories