advertisement

Muharram Holidays | മുഹറം ദിനത്തില്‍ ഈ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി

Last Updated:

ആന്ധ്രാപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപൂകള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ത്രിപുര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ മുഹറം ദിനത്തില്‍ അടഞ്ഞുകിടക്കും

ഇസ്ലാമിക കലണ്ടറിലെ ആദ്യത്തെ മാസമാണ് മുഹറം. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് മതപരമായി ഏറെ പ്രധാനപ്പെട്ട മാസം കൂടിയാണ് ഇത്. റമദാന് ശേഷമുള്ള രണ്ടാമത്തെ വിശുദ്ധ മാസം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് മുഹറം ദിനം ആഘോഷിക്കുന്നത്. കേരളത്തിൽ 16ന് (ചൊവ്വാഴ്ച) ആണ് മുഹറം അവധി. എന്നാൽ ജൂലൈ 17 മുഹറം ദിനത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല-സ്വകാര്യബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആന്ധ്രാപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപൂകള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ത്രിപുര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ മുഹറം ദിനത്തില്‍ അടഞ്ഞുകിടക്കും.
advertisement
അവധി ദിനത്തിലും ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ്.
എന്താണ് മുഹറം ദിനത്തിന്റെ പ്രാധാന്യം?
മുഹറം മാസത്തിലെ പത്താമത്തെ ദിവസമാണ് ആഷൂറ. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് സമാധാനത്തിന്റെയും ആത്മപരിശോധനയുടെയും സമയമാണ്. നോഹയുടെ പെട്ടകത്തിലെ യാത്ര ആരംഭിച്ചതും ഫറവോയുടെ കയ്യില്‍ നിന്ന് പ്രവാചകന്‍ മൂസാ രക്ഷപ്പെട്ട് ചെങ്കടല്‍ കടന്നതുമെല്ലാം സ്മരിക്കുന്ന ദിവസമാണിന്ന്.
ഷിയ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ആഷൂറ കുറച്ചുകൂടി പ്രധാന്യമേറിയ ദിവസമാണ്. പ്രവാചകന്‍ മുഹമ്മദിന്റെ പ്രിയപ്പെട്ട പേരക്കുട്ടി ഹുസൈന്‍ ഇബ്നു അലി മരണപ്പെട്ട ദിവസത്തെ അനുസ്മരിക്കുന്നതിനാല്‍ ഈ ദിവസം അവര്‍ക്ക് ദുഃഖത്തിന്റെയും സ്മരണയുടെയും ദിവസമാണ്.
advertisement
ഹുസൈന്‍, ഖലീഫ യാസിദിന്റെ നിയമസാധുതയെ വെല്ലുവിളിക്കുകയും എഡി 680-ല്‍ കര്‍ബല യുദ്ധത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഇത് വളരെ വലിയ ദുഃഖത്തിന് ഇടയാക്കി. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് പ്രവാചകന്റെ കുടുംബത്തിന്റെ സഹനശക്തിയ്ക്കായി ഷിയ മുസ്ലീങ്ങള്‍ ഈ മാസം മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ, ഇസ്ലാമിക പാരമ്പര്യത്തില്‍ യുദ്ധം പൂര്‍ണമായും നിഷിദ്ധമായ ഒരു മാസമാണിത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Muharram Holidays | മുഹറം ദിനത്തില്‍ ഈ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement