കോഴിക്കോട്: പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭയുടെ കീഴിൽ ‘ആർച്ച’ പദ്ധതിക്ക് തുടക്കമായി. ആക്രമണങ്ങളെ ആയോധന പരിശീലനത്തിലൂടെ കായികമായും മാനസികമായും നേരിടാൻ പെൺകുട്ടികളെ സജ്ജരാക്കുക, സ്വയംപര്യാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആയോധന പരിശീലന പരിപാടിയായ ആർച്ച നടപ്പാക്കുന്നത്.
5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 40 ലേറെ പേർ ആദ്യ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി. 40 ലേറെ പേർ ആദ്യ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി.
Also read-ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപെട്ട് മരിച്ചു; ഒരാളെ കാണാതായി
ചേന്ദമംഗലൂർ ഫിർദൗസ് സാംസ്കാരിക നിലയത്തിൽ നടന്ന പരിശീലന പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പദ്ധതിക്ക് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.