മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഞായറാഴ്ച്ച രാവിലെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

Last Updated:

പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക

News18
News18
ഇടുക്കി : മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ(ജൂൺ 29) തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 136 അടിയാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ ഷട്ടർ തുറക്കാനുള്ള തീരുമാനം മാറ്റാൻ സാധ്യതയുണ്ട്. നേരത്തെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഡാമിലെ വെള്ളം പെരിയാറിലേക്ക് ഒഴുക്കിയാലും ജലനിരപ്പ് ആശങ്കപ്പെടേണ്ട നിലയിൽ ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നതിനാൽ പത്തനംതിട്ടയിലെ മണിമല നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പീച്ചി ഡാമിലെ നാല് ഷട്ടറുകൾ തുറന്നതിനാൽ കരുവന്നൂർ, മണലിപ്പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
advertisement
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : മണിമല (തോണ്ട്ര - വള്ളംകുളം സ്റ്റേഷൻ)
മഞ്ഞ അലർട്ട്
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)
തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)
advertisement
വയനാട് : കബനി (മൊതക്കര സ്റ്റേഷൻ-CWC)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഞായറാഴ്ച്ച രാവിലെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement