എം.എൽ.എ ഹോസ്റ്റൽ മുറിയിൽ കാൽ വഴുതി വീണു; ഷാനിമോൾ ഉസ്മാന് പരുക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കാൽവഴുതി വീണതിനെ തുടർന്ന് ഷാനിമോളെ ആംബുലൻസിൽ പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു.
തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി വീണ് അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് പരുക്ക്. ഇടതുകാലിന്റെ ചെറുവിരലിൽ നേരിയ പൊട്ടലുണ്ട്. ഇതേത്തുടർന്ന് പ്ലാസ്റ്ററിട്ടു. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു. ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് പേകാൻ തയാറെടുക്കവെയായിരുന്നു സംഭവം.
എംഎൽ.എ ഹോസ്റ്റൽ വളപ്പിലെ ചന്ദ്രഗിരി ബ്ലോക്കിലാണ് ഷാനി മോൾ ഉസ്മാന്റെ മുറി.
കാൽവഴുതി വീണതിനെ തുടർന്ന് ഷാനിമോളെ ആംബുലൻസിൽ പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 9:07 PM IST