advertisement

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

Last Updated:

സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍

News18
News18
തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍.
അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കിൽ  കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ഗോപിസുന്ദറിന്റെ പോസ്റ്റ്.
''അമ്മ, നിങ്ങള്‍ എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കിയ സ്‌നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും'', ഗോപിസുന്ദര്‍ കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement