'മുസ്ലീം ലീഗും ഇടതു മുന്നണിയിലെത്താൻ സാധ്യത; പാലാരിവട്ടം പാലം ഇതിനുള്ള പാലമാകും': പി.കെ കൃഷ്ണദാസ്
- Published by:user_49
Last Updated:
പാലാരിവട്ടം പാലം സംബന്ധിച്ച് അന്വേഷണം ലീഗിനെ ലക്ഷ്യം വെച്ചുള്ളതാണ്. ലീഗിനെ വരുതിയിലാക്കാൻ ഇത് ഉപയോഗിക്കുമെന്നും ബിജെപി
കൊച്ചി: മുസ്ലീം ലീഗ് ഇടതു മുന്നണിയിലെത്താൻ സാധ്യതയുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. പാലാരിവട്ടം പാലം സംബന്ധിച്ച അന്വേഷണം ഇതിനുള്ള പാലം ആകാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് യുഡിഎഫും മാർക്സിസ്റ്റ് പാർട്ടിയും തങ്ങളുടെ പാളയത്തിലേക്ക് ആളെ കൂട്ടുന്ന തിരക്കിലാണ്. ഇതിന് എല്ലാ വർഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
പാലാരിവട്ടം പാലം സംബന്ധിച്ച് അന്വേഷണം ലീഗിനെ ലക്ഷ്യം വെച്ചുള്ളതാണ്. ലീഗിനെ വരുതിയിലാക്കാൻ ഇത് ഉപയോഗിക്കുമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. വരുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് മത തീവ്രവാദ സംഘടനകളെ ഒപ്പം നിർത്താൻ കോൺഗ്രസും സിപിഎം ഉം മത്സരിക്കുകയാണ്. ഭാവിയിൽ കേരളത്തിൽ ഇത് ദൂക്ഷ്യം ചെയ്യും. ജമാ അത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ധാരണ ഉണ്ടാക്കി കഴിഞ്ഞു. അഖിലേന്ത്യാ നേതൃത്വത്തിനും ഇതറിയാമെന്നും കൃഷ്ണദാസ് ആരോപിച്ചു.
advertisement
കോൺഗ്രസിന് ഒരു പാക് മുഖം കൈവന്നോയെന്ന് സംശയിക്കുന്നുണ്ട്. ശശി തരൂർ ഒരു പാക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ദേശവിരുദ്ധമായി പരാമർശമുണ്ട്. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിൽ മാർക്സിസ്റ്റ് പാർട്ടി തീവ്രവാദ സംഘടനകളുമായാണ് സമരം നടത്തിയത്. കേരളത്തിലെ ജനങ്ങൾ പുതിയ രാഷ്ട്രീയ അച്ചുതണ്ടിനെ ഭയത്തോടെയാണ് കാണുന്നതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
advertisement
സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് റസാഖിനെതിരായ മൊഴി ഗൗരവമുള്ളതാണ്. സിപിഎം നേതാക്കളുമായി നല്ല ബന്ധമുള്ളയാളാണ് റസാഖ്. മുഖ്യമന്ത്രിയുടെ ഓഫീസിനു മാത്രമല്ല, എ.കെ.ജി സെൻ്ററിനും ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ കൈയ്യാമം വെയ്ക്കേണ്ടവരുടെ കൈയ്യിൽ കൈയാമം വീഴുമെന്നും അതിനു വേണ്ടി പലരെയും മണിക്കൂറുകൾ ചോദ്യം ചെയ്യേണ്ടി വരുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2020 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലീം ലീഗും ഇടതു മുന്നണിയിലെത്താൻ സാധ്യത; പാലാരിവട്ടം പാലം ഇതിനുള്ള പാലമാകും': പി.കെ കൃഷ്ണദാസ്