ജോസ് കെ മാണി മുന്നണിയിൽ എത്തിയത് സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ; നേട്ടം ജോസിന് മാത്രമെന്ന് ടി.പി.പീതാംബരൻ മാസ്റ്റർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രശ്നം ചർച്ച ചെയ്യുവാനുള്ള മുഖ്യ മന്ത്രിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടി മുഖ്യമന്ത്രിയെ കാണുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ജോസ്.കെ.മാണിയെ കണേണ്ട സാഹചര്യം എൻ.സി.പിക്കില്ല.
പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ ജോസ്.കെ.മാണിയെ കൂടി ഉന്നം വെച്ച് എൻ.സി.പിയുടെ പുതിയ നീക്കം. ജോസ് കെ മാണിയുടെ വരവ് കൊണ്ട് എൽ.ഡി.എഫിന് കാര്യമായ ഗുണം ഉണ്ടാട്ടില്ലെന്ന് ടി.പി.പീതാംബരൻ മാസ്റ്റർ തുറന്നടിച്ചു. മുന്നണി പ്രവേശം കൊണ്ട് ഗുണം കിട്ടിയത് ജോസ് കെ മാണിക്ക് മാത്രമാണ്. ഇടതുപക്ഷ മുന്നണി രൂപം കൊണ്ടത് ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ്.
ഇടതുപക്ഷ ആശത്തോടുള്ള യോജിപ്പ് കൊണ്ടല്ല ജോസ്.കെ.മാണി മുന്നണിയിൽ വന്നത്. അവരുടെ പാർട്ടിയിലെ തർക്കം മൂലം ജോസഫിനൊപ്പം യു.ഡി.എഫ് നേതൃത്വം നിന്നപ്പോൾ ജോസിന് മുന്നണി വിടേണ്ട സാഹചര്യം ഉണ്ടായി. ആ സമയം അഭയം കൊടുത്തത് എൽ.ഡി.എഫ് ആണ്. ഇല്ലെങ്കിൽ ജോസ് കെ. മാണിയുടെ പാർട്ടിയിൽ ആൾ ഉണ്ടാകുമായിരുന്നില്ല. ആ സാഹചര്യത്തിൽ എത്തിയ പാർട്ടി മറ്റൊരു പാർട്ടിയുടെ സീറ്റ് ആഗ്രഹിക്കുന്നത് ശരിയല്ലെന്നും ടി.പി.പീതാംബരൻ പറഞ്ഞു.
advertisement
പ്രശ്നം ചർച്ച ചെയ്യുവാനുള്ള മുഖ്യ മന്ത്രിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടി മുഖ്യമന്ത്രിയെ കാണുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ജോസ്.കെ.മാണിയെ കണേണ്ട സാഹചര്യം എൻ.സി.പിക്കില്ല. എൽ.ഡി.എഫിൽ നിന്നു കൊണ്ട് തന്നെ പാലയിൽ മത്സരിക്കുമെന്നും ടി.പി.പീതാംബരൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസ് കെ മാണി മുന്നണിയിൽ എത്തിയത് സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ; നേട്ടം ജോസിന് മാത്രമെന്ന് ടി.പി.പീതാംബരൻ മാസ്റ്റർ