• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ധാർമിക പ്രഭാഷണമാണ് രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ': ജലീലിനെതിരെ അബ്ദുറബ്ബ്

'ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ധാർമിക പ്രഭാഷണമാണ് രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ': ജലീലിനെതിരെ അബ്ദുറബ്ബ്

സിംഹാസനത്തിലേറിയ നാൾ തൊട്ട് മാർക്കുദാനം, മലയാളം സർവ്വകലാശാലാ ഭൂമി ഇടപാട്, ഈന്തപ്പഴം തൊട്ട് വിശുദ്ധ ഖുർആൻ വരെ, നട്ടപ്പാതിരായിലെ സ്വപ്‌നാടനം മുതൽ തലയിൽ മുണ്ടിട്ട് പ്രശ്‌ചന്ന വേഷത്തിൽ കുറ്റന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാവൽ.. എന്തെല്ലാം കസർത്തായിരുന്നു അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ!!!

അബ്ദുറബ്ബ്, കെ.ടി ജലീൽ

അബ്ദുറബ്ബ്, കെ.ടി ജലീൽ

 • Share this:
  കോഴിക്കോട്: ബന്ധുനിയമന കേസില്‍ മന്ത്രി സ്ഥാനം രാജിവച്ച കെ.ടി ജലീലിനെ പരിഹസിച്ച് മുസ്ലീംലീഗ് നേതാവ് അബ്ദുറബ്ബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ "ധാർമിക"പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറിൽ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ കാണുമ്പോൾ ഓർമ്മവരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവർക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം. ജനാധിപത്യത്തെ രാജ ഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാർ ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന അത്ഭുത കാഴ്ചകളായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായി നാം കണ്ടു കൊണ്ടിരുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു.
  "സിംഹാസനത്തിലേറിയ നാൾ തൊട്ട് മാർക്കുദാനം, മലയാളം സർവ്വകലാശാലാ ഭൂമി ഇടപാട്, ഈന്തപ്പഴം തൊട്ട് വിശുദ്ധ ഖുർആൻ വരെ, നട്ടപ്പാതിരായിലെ സ്വപ്‌നാടനം മുതൽ തലയിൽ മുണ്ടിട്ട് പ്രശ്‌ചന്ന വേഷത്തിൽ കുറ്റന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാവൽ.. എന്തെല്ലാം കസർത്തായിരുന്നു അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ!!!Also Read 'ലോൺ അടച്ചു പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ അക്കൗണ്ടിൽ ബാക്കി ഒരു ലക്ഷത്തി പതിനായിരം രൂപ മാത്രം': 15 വർഷത്തെ നീക്കിയിരുപ്പ് വെളിപ്പെടുത്തി കെ ടി ജലീൽ


  എല്ലാത്തിനും മേലൊപ്പ് ചാർത്തി സംരക്ഷണം നൽകാൻ സയാമീസ് ചങ്കനും.. സയാമീസ് ചങ്കെന്നത് അലങ്കാരമല്ല, മറിച്ച് അതൊരു ജന്മ വൈകൃതമാണെന്ന് തിരിച്ചറിയുന്നിടത്ത് തീരാവുന്നതേയുള്ളു കേരളത്തിന്റെ പ്രശ്നങ്ങൾ.." അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

  ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തില്‍


  ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ "ധാർമിക"പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറിൽ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ കാണുമ്പോൾ ഓർമ്മവരുന്നത്. ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവർക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം. ജനാധിപത്യത്തെ രാജാഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാർ ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന അത്ഭുത കാഴ്ചകളായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായി നാം കണ്ടു കൊണ്ടിരുന്നത്..  മന്ത്രിക്കസേരയിൽ ഇരിക്കാൻ അയോഗ്യനാണെന്ന് ലോകായുക്ത സംശയതീതമായി വിധിച്ചിട്ടും അധികാരത്തിൽ അട്ടയെ പോലെ അള്ളിപ്പിടിച്ചിരിക്കാൻ അവസാനം ഹൈക്കോടതിയെ സമീപിച്ചെങ്കിലും "ഇയാൾ ഇപ്പോഴും മന്ത്രിയായി ഇരിക്കുന്നോ" എന്ന ബഹുമാനപ്പെട്ട കോടതിയുടെ പരാമർശം കേട്ട ഉടൻ കണ്ടം വഴിയോടി ഇനി രക്ഷയില്ലെന്ന ഉറപ്പിൽ തട്ടു ദോശ പോലെ ചുട്ടെടുത്ത രാജിക്കത്തിന് ധാർമികതയുടെ പരിവേശം ചാർത്താൻ ഇച്ചിരി തൊലിക്കട്ടിയൊന്നും പോരാ..


  സിംഹാസനത്തിലേറിയ നാൾ തൊട്ട് മാർക്കുദാനം, മലയാളം സർവ്വകലാശാലാ ഭൂമി ഇടപാട്, ഈന്തപ്പഴം തൊട്ട് വിശുദ്ധ ഖുർആൻ വരെ, നട്ടപ്പാതിരായിലെ സ്വപ്‌നാടനം മുതൽ തലയിൽ മുണ്ടിട്ട് പ്രശ്‌ചന്ന വേഷത്തിൽ കുറ്റന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാവൽ.. എന്തെല്ലാം കസർത്തായിരുന്നു അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ!!!
  എല്ലാത്തിനും മേലൊപ്പ് ചാർത്തി സംരക്ഷണം നൽകാൻ സയാമീസ് ചങ്കനും.. സയാമീസ് ചങ്കെന്നത് അലങ്കാരമല്ല, മറിച്ച് അതൊരു ജന്മ വൈകൃതമാണെന്ന് തിരിച്ചറിയുന്നിടത്ത് തീരാവുന്നതേയുള്ളു കേരളത്തിന്റെ പ്രശ്നങ്ങൾ..


  'സൂത്രത്തിൽ കടന്നതിനെ ടീച്ചറമ്മ ശാസിക്കുമോ?' മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം എണ്ണിപ്പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കോവിഡ് പ്രോട്ടോകോള്‍ ലംഘനം എണ്ണിപ്പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈ യാത്രയിൽ തെറ്റിക്കപ്പെട്ട കോവിഡ് പ്രോട്ടോക്കോളുകൾ എത്രയാണ്? എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലാണ് രാഹുൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് സത്യമാണെന്ന് വാദത്തിന് സമ്മതിച്ച്, കോവിഡ് വന്നത് ഏപ്രിൽ 8 ന് ആണെന്ന് കരുതിയാൽ, പത്ത് ദിവസത്തിനുള്ളിൽ ടെസ്റ്റ് ചെയ്ത് വീട്ടിൽ പോകുന്നത്  പ്രോട്ടോക്കോൾ ലംഘനമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.

  "ലോക് നാഥ് ബെഹ്റ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുമോ? സംസ്കാരിക നായകർ പ്രതിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുമോ? ടീച്ചറമ്മ ഈ സൂത്രത്തിൽ കടന്നതിനെ ശാസിക്കുമോ? DYFI നേതാക്കൾ പിണറായിയെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിക്കുമോ?"- രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

   Also Read മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി


  ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ


  ഈ യാത്രയിൽ തെറ്റിക്കപ്പെട്ട കോവിഡ് പ്രോട്ടോക്കോളുകൾ എത്രയാണ്?


  1) മുഖ്യമന്ത്രി പറയുന്നത് സത്യമാണെന്ന് വാദത്തിന് സമ്മതിച്ച്, കോവിഡ് വന്നത് ഏപ്രിൽ 8 ന് ആണെന്ന് കരുതിയാൽ, പത്ത് ദിവസത്തിനുള്ളിൽ ടെസ്റ്റ് ചെയ്ത് വീട്ടിൽ പോകുന്ന പ്രോട്ടോക്കോൾ ലംഘനം.


  2) അതല്ല, ചികിത്സിച്ച കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ പറഞ്ഞതു പോലെ ഏപ്രിൽ 4 ന് മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ തുടങ്ങിയെങ്കിൽ, അത് മറച്ച് വെച്ച് ഏപ്രിൽ 4 മുതൽ 8 വരെ റോഡ് ഷോയും, നൈറ്റ് ഷോയും, വോട്ടു ചെയ്യലും അടക്കം പങ്കാളിയായി അറിഞ്ഞു കൊണ്ട് കോവിഡ് വ്യാപനം നടത്തിയത് പ്രോട്ടോക്കോൾ ലംഘനവും, ക്രിമിനൽ കുറ്റകൃത്യവും.


  3) പ്രോട്ടോക്കോൾ പാലിക്കാതെ ടെസ്റ്റ് നടത്തി, നെഗറ്റീവായ ശേഷം മുഖ്യമന്ത്രിക്കൊപ്പം ഭാര്യ പോകുമ്പോൾ ഭാര്യ പോസിറ്റീവ് തന്നെയാണ്. ഡ്രൈവർക്കും ഗൺമാനും രോഗം പകരാൻ കാരണമാകുന്ന ഗുരുതര കോവിഡ് പ്രോട്ടോക്കോൾ ലംഘനം.


  4) PPE കിറ്റ് ധരിക്കാതെ രോഗം ഇല്ലാത്തവർക്കൊപ്പം ഗ്ലാസ്സ് ഉയർത്തി വെച്ച് യാത്ര ചെയ്യുന്നത് പ്രോട്ടോക്കോൾ ലംഘനം.


  ഇനിയുമുണ്ട് ഏറെ ലംഘനങ്ങൾ.


  ഇനി അറിയേണ്ടത്,
  a) ലോക് നാഥ് ബെഹ്റ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുമോ?


  b) സംസ്കാരിക നായകർ പ്രതിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുമോ?


  c) ടീച്ചറമ്മ ഈ സൂത്രത്തിൽ കടന്നതിനെ ശാസിക്കുമോ?


  d) DYFI നേതാക്കൾ പിണറായിയെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിക്കുമോ?


  Published by:Aneesh Anirudhan
  First published: