'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
- Published by:Rajesh V
- news18-malayalam
Last Updated:
'മുസ്ലിം ലീഗിന് വർഗീയത പോരാ എന്ന് പറഞ്ഞ്? കേരളത്തിൽ തീവ്രവാദ സംഘടനകളെ മുഴുവൻ പ്രോത്സാഹിപ്പിച്ചത് സിപിഎമ്മല്ലേ'
കോഴിക്കോട്: മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരം കാരണം സിപിഎമ്മിന്‍റെ സമചിത്തത നഷ്ടപ്പെട്ടുവെന്നും ജയിക്കാൻ എന്ത് ചെയ്യണമെന്ന വെപ്രാളത്തിൽ പലതും വിളിച്ച് പറയുകയാണെന്നും പിഎംഎ സലാം പറഞ്ഞു.
'കേരളം ഇത്രയും കാലം നേടിയ സാമൂഹിക വളർച്ചയുടെ അർത്ഥമെന്താ? അതാരാണ് നശിപ്പിക്കുന്നത്? പേര് നോക്കിയാണോ ജനാധിപത്യം നിശ്ചയിക്കുന്നത്? വർഗീയത വളരുന്നതിന് തടസ്സം ലീഗ് തന്നെയാണ്. ലീഗിനെപ്പോലെ സാമുദായിക സൗഹാർദത്തിനും പരസ്പര ഐക്യത്തിനും സ്നേഹത്തിനുംവേണ്ടി നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കാണിക്കാൻ കഴിയില്ല. നിർണായക ഘട്ടങ്ങളിൽ മാതൃകാപരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗ്. അത് മറച്ചുവെച്ച് സജി ചെറിയാനല്ല, ബാലനല്ല, പിണറായി പറഞ്ഞാൽ പോലും കേരളീയ പൊതുസമൂഹം അംഗീകരിക്കില്ല എന്നതിനുള്ള തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം' -പിഎംഎ സലാം പറഞ്ഞു.
advertisement
ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ തരാംതരം പോലെ പ്രീണിപ്പിച്ചത് മാർക്സിസ്റ്റ് പാർട്ടിയാണ്. മുസ്ലിം ലീഗിന് വർഗീയത പോരാ എന്ന് പറഞ്ഞ് കേരളത്തിൽ തീവ്രവാദ സംഘടനകളെ മുഴുവൻ പ്രോത്സാഹിപ്പിച്ചത് സിപിഎമ്മല്ലേ. പിഡിപിയെ വളർത്തിയത് ആരാ? പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ എസ് ഡി പി ഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരിച്ചത്. ഇപ്പോൾ ഒരു സീറ്റ് പോലും ഇല്ലാതെയായി. പത്തനംതിട്ടയിൽ തോൽപ്പിച്ചത് ലീഗാണെന്നും അദ്ദേഹം പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നത് എന്താണ്? മുസ്ലിം ഭൂരിപക്ഷമുള്ളിടത്ത് മുസ്ലിം സ്ഥാനാർഥികളെ നിർത്തുന്നില്ലേ? ഹൈന്ദവർ കൂടുതലുള്ളിടത്ത് എവിടെയങ്കിലും മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ? ബിജെപി പോലും മലപ്പുറത്തേക്ക് ഒരു ബാദുഷ തങ്ങളെ നിർത്തിയിരുന്നു. എല്ലാ പാർട്ടികളും ആ പ്രദേശത്തിലെ വോട്ട് കിട്ടാൻ അവിടുത്തെ സാമുദായിക സമവാക്യങ്ങൾ നോക്കി സ്ഥാനാർത്ഥികളെ നിർത്താറുണ്ട്. മാർക്സിസ്റ്റ് പാർട്ടി അതുകൊണ്ടല്ലേ മലപ്പുറം ജില്ലയിൽ പാർട്ടിയുമായോ കമ്മ്യൂണിസവുമായോ യാതൊരു ബന്ധവുമില്ലാത്ത ആളുകളെ പിടിച്ചുകൊണ്ടുവന്ന് നിർത്തുന്നത്. മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്ലിം സമുദായത്തിലെ ധനാഢ്യരായ പ്രമാണിമാരെയാണ് രംഗത്തിറക്കിയതെന്നും പിഎംഎ സലാം വിമർശിച്ചു.
advertisement
Summary: Muslim League General Secretary PMA Salam has come out with sharp criticism against Minister Saji Cherian’s controversial statement. Salam stated that the CPM has lost its mental balance following the heavy blow it received in the local body elections and is making desperate remarks out of anxiety over how to win. PMA Salam further added that the party is lashing out and saying whatever comes to mind in a frantic attempt to regain ground.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhukkallur,Kozhikode,Kerala
First Published :
Jan 19, 2026 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്







