ഓടുന്ന ബൈക്കിലിരുന്ന് 'കുളിപ്പിക്കൽ' വീഡിയോ; അപ്പൊത്തന്നെ MVD വിളിച്ച് സമ്മാനം കൊടുത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബൈക്ക് ഓടിക്കുന്ന ആളിനെ കുളിപ്പിച്ചുകൊണ്ട് റോഡിലൂടെ പോകുന്നതാണ് വീഡിയോ.
ഓടുന്ന ബൈക്കിലിരുന്ന് കുളിപ്പിക്കുകയും കുളിക്കുകയും ചെയ്ത യുവാക്കളെ പിടികൂടി മോട്ടർ വാഹന വകുപ്പ്. സംഭവത്തിന്റെ വീഡിയോ 'നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്' എന്ന പേരിൽ എംവിഡി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നതിനായി രണ്ടു യുവാക്കൾ തയാറാക്കിയ റീല്‍സാണ് ട്രോൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ഇവരെ പിടികൂടിയതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ട്രോൾ രൂപത്തിലാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ബൈക്ക് ഓടിക്കുന്ന ആളിനെ കുളിപ്പിച്ചുകൊണ്ട് റോഡിലൂടെ പോകുന്നതാണ് വീഡിയോ. റോഡിന്റെ സമീപം നിൽക്കുന്നവരും മറ്റു വാഹനങ്ങളിലുള്ള യാത്രക്കാരും ഇവരെ ശ്രദ്ധിക്കുന്നത് വീഡിയോയിൽ കാണാം.
ഏതായാലും വൈറലായി അത് എംവിഡി അടുത്തെത്തുകയും ലൈസെൻസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കളുടെ കുളി വീഡിയോയ്ക്കൊപ്പം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ രസകരമായ രംഗവും ചേർത്താണ് എംവിഡി കേരള എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ.
advertisement
വീഡിയോയുടെ അവസാനം ഇരുവരും പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതായി കാണാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 06, 2022 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓടുന്ന ബൈക്കിലിരുന്ന് 'കുളിപ്പിക്കൽ' വീഡിയോ; അപ്പൊത്തന്നെ MVD വിളിച്ച് സമ്മാനം കൊടുത്തു







