'കാറിനുള്ളിൽ കണ്ടത് സ്ത്രിയല്ല; ക്യാമറയിൽ പതിഞ്ഞ ആ രൂപം 17 വയസ്സുള്ള ആൺകുട്ടിയുടെത്'; 3 മാസത്തിനു ശേഷം വിശദീകരണവുമായി MVD
- Published by:Sarika KP
- news18-malayalam
Last Updated:
ഇത് കാണുമ്പോൾ സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർടിഒ പറയുന്നത്.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം പതിഞ്ഞ സംഭവത്തിൽ 3 മാസത്തിനു ശേഷം വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്. കാറിനുള്ളിൽ കണ്ടത് സ്ത്രി രൂപമല്ലെന്നും അത് 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നുവെന്നുമൊണ് എംവിഡിയുടെ വീശദീകരണം. ഇത് കാണുമ്പോൾ സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വ്യാജ പ്രചാരണങ്ങളാണ് നടന്നത്. സംഭവത്തില്‍ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ പയ്യന്നൂർ ഡിവൈഎസ്പിക്കു നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയതെന്നും പറയുന്നു.
ചെറുവത്തൂരില്‍നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്തുവെച്ചാണ് എ ഐ ക്യാമറയുടെ മുൻപിൽ കാർ പെട്ടത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ ഐ ക്യാമറയില്‍ പതിഞ്ഞുവെന്നതാണ് സംശയം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 13, 2024 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാറിനുള്ളിൽ കണ്ടത് സ്ത്രിയല്ല; ക്യാമറയിൽ പതിഞ്ഞ ആ രൂപം 17 വയസ്സുള്ള ആൺകുട്ടിയുടെത്'; 3 മാസത്തിനു ശേഷം വിശദീകരണവുമായി MVD