തൃശൂര്: ഗുരുവായൂര് ക്ഷേത്ര ദര്ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തുലാഭാര നേര്ച്ച നടത്തിയത് താമരകൊണ്ടായിരുന്നു. ഇതിനായി 112 കിലോ താമരപ്പൂക്കളാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്. ശുചീന്ദ്രത്തിലെ തോവാളയില് നിന്നായിരുന്നു താമരപ്പൂക്കള് കൊണ്ടുവന്നത്.
നാഗര്കോവിലെ ശുചീന്ദ്രം ഗ്രാമത്തിലുള്ള ചെറിയ കായലില്നിന്നാണ് പൂക്കള് എത്തിച്ചത്. താമരപ്പൂ ഒന്നിന് എട്ടുരൂപയാണ് വില. കിലോയ്ക്ക് 200 രൂപയും. ഒരു കിലോയില് 50 പൂക്കളാണ് സാധാരണഗതിയില് ഉണ്ടാവുക. ഇത്തരത്തില് 112 കിലോ പൂക്കളായിരുന്നു തുലാഭാര നേര്ച്ചയ്ക്കായി കൊണ്ടുവന്നത്.
Also Read: PM MODI's Kerala Visit Live : പ്രധാനമന്ത്രി നരേന്ദ്രമോദി 'അഭിനന്ദൻ സഭ'യിൽ
സൗഭാഗ്യത്തിനാണ് താമരകൊണ്ട് തുലാഭാരം നടത്തുന്നത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി താമരകൊണ്ടായിരുന്നു തുലാഭാരം നടത്തിയിരുന്നത്. രാവിലെ കൊച്ചിയില് നിന്നും ഹെലികോപ്ടറില് ഗുരുവായൂരിലെത്തിയ പ്രധാന മന്ത്രിയെ പൂര്ണ്ണ കുംഭം നല്കിയായിരുന്നു സ്വീകരിച്ചത്.
ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്. 111 കിലോ താമരപ്പൂ കൊണ്ടാണ് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തിയത്. കളഭച്ചാര്ത്ത് ഉള്പ്പെടെയുളള വഴിപാടുകളും നടത്തിയ മോദി ശ്രീകൃഷ്ണ സ്കൂള് മൈതാനിയിലെ ബിജെപിയുടെ അഭിനന്ദന് സഭയില് പങ്കെടുക്കുകയാണ്. രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം മോദിയുടെ ആദ്യ പൊതുയോഗമാണ് തൃശൂരിലേത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Guruvayur temple, Modi kerala visit, Prime minister narendra modi, ഗുരുവായൂർ, ഗുരുവായൂർ ക്ഷേത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദി