ചിലത് പണിതു.. ചിലത് പണിതില്ല ! നവകേരള ബസിനായി പൊളിച്ച മതിലുകളുടെ അവസ്ഥ എന്ത് ?

Last Updated:

നവകേരള സദസ് സമാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് വഴിയൊരുക്കാന്‍ സംഘാടകര്‍ പൊളിച്ചു മാറ്റിയ മതിലുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത നവകേരള സദസ് നീണ്ട 36 ദിവസത്തെ പര്യടനത്തിന് ശേഷം ശനിയാഴ്ച സമാപിച്ചു. നിരവധി രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തി കൊണ്ട് കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട നവകേരള ബസിനായി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലുള്ള സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും മതിലുകള്‍ പൊളിച്ച് മാറ്റിയത് ചര്‍ച്ചയായിരുന്നു. ഹൈക്കോടതി അടക്കം വിഷയത്തില്‍ ഇടപെട്ടപ്പോള്‍‍, പൊളിച്ചു മാറ്റിയ മതില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. പൊതുഖജനാവിലെ പണം ഇത്തരത്തില്‍ പാഴാക്കി കളയുന്നതിനെതിരെ പല കോണുകളില്‍ നിന്നായി വിമര്‍ശനം ഉയര്‍ന്നു.
നവകേരള സദസ് സമാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് വഴിയൊരുക്കാന്‍ സംഘാടകര്‍ പൊളിച്ചു മാറ്റിയ മതിലുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം.
പറവൂര്‍ മണ്ഡലത്തില്‍ നടന്ന നവകേരള സദസിനായി പറവൂര്‍ ഗവണ്‍മെന്‍റ് സ്കൂള്‍ മതിലാണ് പൊളിച്ചത്. ഇതിനെതിരെ നഗരസഭ അടക്കം പ്രതിഷേധിച്ചെങ്കിലും തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ സംഘാടകര്‍ മതില്‍ പൊളിച്ചു മാറ്റി. സ്കൂളിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള ഏകദേശം 8 മീറ്ററോളം വരുന്ന മതിലാണ് പൊളിച്ചത്. ഡിസംബര്‍ 7ന് ആയിരുന്നു ഇവിടെ പരിപാടി നടന്നത്. രണ്ട് ദിവസത്തിന് പിന്നാലെ അധികൃതര്‍ പൊളിച്ച മതില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി.
advertisement
പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ മതിലാണ് എറണാകുളം ജില്ലയില്‍ രണ്ടാമതായി പൊളിച്ചു മാറ്റിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡിസംബര്‍ 5ന് പുലര്‍ച്ചെയായിരുന്നു മതില്‍ പൊളിക്കല്‍. ഡിസംബര്‍ പത്തിനായിരുന്നു പെരുമ്പാവൂരിലെ നവകേരള സദസ്. കൃത്യം 24 മണിക്കൂറിനകം പൊളിച്ച മതില്‍ അധികൃതര്‍ തിരികെ കെട്ടി നല്‍കി.
നവംബര്‍ 23നാണ് വയനാട് മാനന്തവാടിയിലെ നവകേരള സദസ് നടന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഒരുക്കിയ വേദിയിലേക്ക് ബസിന് പ്രവേശിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് മതില്‍ പൊളിച്ച് വഴിയൊരുക്കിയത്. പലഭാഗത്തും കേടപാടുകള്‍ ഉള്ള മതിലായതിനാലാണ് ഇത് പൊളിക്കുന്നതെന്നും നവകേരള സദസിന് ശേഷം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കുമെന്നായിരുന്നു എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞത്. പരിപാടിക്ക് ശേഷം രണ്ടാഴ്ചക്കാലം പൊളിഞ്ഞ മതില്‍ അങ്ങനെ തന്നെ കിടന്നു. കഴിഞ്ഞ ദിവസം മതിലിന്‍റെ ഒരു ഭാഗം പുനര്‍ നിര്‍മ്മിച്ചെങ്കിലും കുറച്ച് ഭാഗങ്ങള്‍ ഇനിയും നിര്‍മ്മിക്കാനുണ്ട്.
advertisement
വൈക്കം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലിന്‍റെ ചുറ്റുമതിലാണ് നവകേരള സദസിനായി കോട്ടയം ജില്ലയില്‍ പൊളിച്ച മതിലുകളില്‍ ഒന്ന്. 100 മീറ്റര്‍ അകലെയുള്ള സമ്മേളന വേദിക്ക് അരികിലേക്ക് ബസ് എത്തിക്കുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ മൗനാനുവാദത്തോടെ മതില്‍ പൊളിച്ച് പുതിയ വഴിയൊരുക്കിയത്. നിര്‍മ്മിച്ചിട്ട് അധിക കാലം ആകാത്ത മതിലിന് ബലക്ഷയം ഉണ്ടെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം. ഇവിടെ പുതിയൊരു ഗേറ്റ് സ്ഥാപിച്ച് വിഐപി പരിപാടികള്‍ക്കുള്ള വഴി ആക്കുമെന്നും പറഞ്ഞിരുന്നു.എന്നാല്‍ നവകേരള സദസ് കഴിഞ്ഞതിന് പിന്നാലെ അങ്ങനെ ഒരു പ്ലാന്‍ ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
advertisement
പൊന്‍കുന്നം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ മതിലാണ് മറ്റൊന്ന്. നവകേരള സദസ് ബസിന് മടക്കയാത്രയില്‍ യൂടേണ്‍ എടുക്കുന്നത് ഒഴിവാക്കാനായിരുന്നു ഒരു കുഴപ്പവും ഇല്ലാതിരുന്ന മതില്‍ പൊളിച്ചത്. എന്നാല്‍ പൊളിക്കാന്‍ കാണിച്ച ഉത്സാഹം പണിയാന്‍ ആരും കാണിച്ചതുമില്ല, ജില്ലാ പഞ്ചായത്തില്‍ മതില്‍ പണിയുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല.
നവംബര്‍ 27 മുതല്‍ 30 വരെയായിരുന്നു മലപ്പുറം ജില്ലയില്‍ നവകേള സദസ് നടന്നത്. വണ്ടൂര്‍ വിഎംസി, മഞ്ചേരി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരൂര്‍ ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ മതില്‍ പൊളിച്ചിരുന്നു. മൂന്നിടത്തും പൊളിച്ച മതില്‍ പുനര്‍ നിര്‍മ്മിച്ചു. ചെറുതുരുത്തിയില്‍ സര്‍ക്കാര്‍ സ്കൂളിന്‍റെ മതിലും നവകേരള ബസിന് വഴിയൊരുക്കാന്‍ പൊളിച്ചു മാറ്റിയിരുന്നു. സ്കൂള്‍ മതിലിന്‍റെ 20 മീറ്ററോളം ഭാഗം ഇനിയും നിര്‍മ്മിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിലത് പണിതു.. ചിലത് പണിതില്ല ! നവകേരള ബസിനായി പൊളിച്ച മതിലുകളുടെ അവസ്ഥ എന്ത് ?
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement