HOME /NEWS /Kerala / ബസ് കിട്ടാൻ ഓടിയ നീതു കാട്ടുപോത്തിൽ നിന്ന് രക്ഷപ്പെട്ടു; കൊക്കോയുടെ മറവിലൊളിച്ച് ജോര്‍ജ്ജുകുട്ടിയും

ബസ് കിട്ടാൻ ഓടിയ നീതു കാട്ടുപോത്തിൽ നിന്ന് രക്ഷപ്പെട്ടു; കൊക്കോയുടെ മറവിലൊളിച്ച് ജോര്‍ജ്ജുകുട്ടിയും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തലനാരിഴയ്ക്ക് ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഇരുവരും

  • Share this:

    കോട്ടയം: തലനാരിഴയ്ക്ക് ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തിലാണ് കോളേജ് വിദ്യാർഥിയായ നീതു. നീതു മരിയ കോളജിലേക്കു പോകാന്‍ ഓടിയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നു. അല്‍പ്പം വൈകിയാല്‍ സ്ഥിരം ബസ് പോകുമെന്നതിനാല്‍ വീട്ടില്‍ നിന്നു ഓടിയാണ് നീതു  ബസ് സ്‌റ്റോപ്പിലേക്ക് പോയത്. നീതു ഓടിപ്പോയി നിമിഷങ്ങള്‍ക്കകം കാട്ടുപോത്തും ഇതേ വഴിയിലൂടെ ഓടിപ്പോകുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പക്ഷേ നീതു ഇക്കാര്യം അറിഞ്ഞതു മണിക്കൂറുകള്‍ കഴിഞ്ഞ്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയില്‍ തോമസിന്റെ സഹോദരന്റെ മകളാണ് മരിയ. കോളജില്‍ എത്തിയ ശേഷമാണ് പിതൃസഹോദരന്‍ കൊല്ലപ്പെട്ട വിവരം അറിയുന്നതും വീട്ടിലേക്കു മടങ്ങുന്നതും.

    Also read-കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു

    റബര്‍ വെട്ടുന്നതിനിടെ, കാടും പടലും ഞെരിയുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ പതിപ്പള്ളി ജോര്‍ജുകുട്ടി കാണുന്നത് ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു കൊമ്പുകളായിരുന്നു. ഉടൻതന്നെ ഓടി അടുത്തുണ്ടായിരുന്ന കൊക്കോയില്‍ കയറിയതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.പതിവുപോലെ പുലര്‍ച്ചെ ടാപ്പിങ്ങിനെത്തിയതായിരുന്നു ജോര്‍ജുകുട്ടി. കാട്ടുപന്നിയെ സ്ഥിരമായി കാണാറുണ്ടെങ്കിലും കാട്ടുപോത്തിനെ കൃഷിയിടത്തില്‍ നിന്നു നേരില്‍ കാണുന്നത് ഇതാദ്യമായാണെന്നു ജോര്‍ജുകുട്ടി പറഞ്ഞു. മുമ്പും ഇവിടെ കാട്ടുപോത്ത് എത്തിയിട്ടുണ്ടെങ്കിലും നേരില്‍ കണ്ടിരുന്നില്ലെന്നും ജോര്‍ജുകുട്ടി പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Attack, Kottayam, Wild Buffalo