വരുമാനവർധനവിന് പുതിയ ക്രമീകരണങ്ങളുമായി KSRTC

Last Updated:
തിരുവനന്തപുരം : വരുമാന വർധനവിനായി  പുതിയ ക്രമീകരണങ്ങളുമായി KSRTC.പ്രതിദിനം ഒരുകോടി രൂപയുടെ വരുമാനവർധനവാണ് ലക്ഷ്യം. ഇതിനായി എട്ടു ബസുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ ചുമതലകൾ നൽകാനും, ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ജോലി പുനഃക്രമീകരിക്കാനുമാണ് മാനേജ്മെന്റ് തീരുമാനം.
നിലവിൽ ബസുകളുടെ അടിസ്ഥാനത്തിലല്ല ഇൻസ്പെക്ടർമാരെ വിന്യസിച്ചിട്ടുള്ളത്. കാര്യമായ ആസൂത്രണമൊന്നുമില്ലാതെ ഇവരെ ലൈനിൽ പരിശോധനയ്ക്ക് വിന്യസിക്കുകയാണ് ചെയ്ത് പോന്നത്. ഇത് പരിഷ്കരിച്ചാണ് എട്ട് ബസിന് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ കൃത്യമായ ചുമതല നൽകിയിരിക്കുന്നത്.
advertisement
പുതിയ ക്രമീകരണത്തിൽ ബസ്സുകളുടെ റൂട്ട് ആസൂത്രണം, ജീവനക്കാരുടെ വിന്യാസം, വരുമാനം, യാത്രക്കാരുടെ പരാതി പരിഹരിക്കൽ, അറ്റകുറ്റപ്പണി, ബസ്സുകളുടെ ശുചിത്വം എന്നിവ ബന്ധപ്പെട്ട ഇൻസ്പെകടറുടെ ചുമതലയിലായിരിക്കും
ബസുകളുടെ എണ്ണത്തിനനുസരിച്ച് ഇൻസ്പെക്ടർമാർ തികയാതെ വരുന്ന യൂണിറ്റുകളിലേക്ക് മറ്റ് യൂണിറ്റുകളിൽ നിന്ന് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റും.
നിലവിൽ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 6 മുതൽ 6.5 കോടി വരെയാണ്. ഇനിയും ഒരുകോടി രൂപ അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട് ചീഫ് ഓഫീസിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
advertisement
എംഡി ടോമിൻ ജെ തച്ചങ്കരിക്ക് കീഴിൽ നാല് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി. ബസുകളുടെ വിന്യാസം, സമയകൃത്യത, ടിക്കറ്റ് മെഷീനുകൾ, മുടങ്ങിക്കിടക്കുന്ന ഷെഡ്യൂളുകളുടെ പുനർവിന്യാസം എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തം.. നേരത്തെ വിവിധ ഡിപ്പോകൾക്ക് കളക്ഷൻ ടാർഗറ്റ് നിശ്ചയിച്ച് നൽകിയത് നടപ്പിലാകാത്തതിനെ തുടർന്നാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വരുമാനവർധനവിന് പുതിയ ക്രമീകരണങ്ങളുമായി KSRTC
Next Article
advertisement
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
  • തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമാണ്.

  • പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ പലരേയും ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറഞ്ഞു.

  • ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച്, കത്തി കൊണ്ട് കുത്തി ഒരാളെ കൊലപ്പെടുത്തി.

View All
advertisement