സ്ത്രീ വിരുദ്ധ പരാമർശം: ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്ക്

Last Updated:
മുംബൈ: സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ താരങ്ങളായ ഹർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനുമെതിരെ നടപടി. ഇരുവരെയും അന്വേഷണ വിധേയമായി ബിസിസിഐ സസ്പെൻഡ് ചെയ്തു. ഓസ്ട്രേലിയയിലുള്ള ഇരു താരങ്ങളോടും നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ചതായി ബിസിസിഐ ഉന്നതാധികാര സമിതി അംഗം വിനോദ് റായ് പറഞ്ഞു.
ഹർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനുമെതിരെ അന്വഷണം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടി പ്രഖ്യാപിച്ചത്. ഏകദിന പരനപരക്കായി ഓസ്ട്രേലിയയിലുള്ള പാണ്ഡ്യയോടും രാഹുലിനോടും നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ ഉന്നതാധികാര സമിതി ചെയർമാൻ വിനോദ് റായ് നിർദേശിച്ചു. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ബിസിസിഐ ലീഗൽ സെല്ലിന്റെ നിയമോപദേശം.
കോഫീ വിത്ത് കരൺ എന്ന ടെസിവിഷൻ പരിപാടിയിലാണ് ഹർദിക് പാണ്ഡ്യയും കെ ൽ രാഹുലും സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. രൂക്ഷവിമിർശമുയർന്നതിന് പിന്നാലെ ഇരുവർക്കും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നൽകിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം. ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങൾക്കില്ലെന്ന് വിരാട് കോലിയും വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാവുകയായിരുന്നു.
advertisement
ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് കൈക്കൊള്ളും. അതിനിടെ കോഫീ വിത്ത് കരൺ പരിപാടിയിലെ വിവാദ എപ്പിസോഡ് ഹോട്ട് സ്റ്റാറിൽ നിന്ന് പിൻവലിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്ത്രീ വിരുദ്ധ പരാമർശം: ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്ക്
Next Article
advertisement
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
  • എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്; അപകടം പുലർച്ചെ 1:30-ഓടെ.

  • ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • മരിച്ച സിന്ധ്യ കണ്ണൂർ ഇരിട്ടി സ്വദേശിനി; തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

View All
advertisement