കൊച്ചി: അൽ ക്വയ്ദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരളപൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രമെന്നത് തെറ്റ്. തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അറസ്റ്റിലായവർ ഉൾപ്പെടെയുള്ളവരുടെ സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തിൽ പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് ഡിജിപിക്ക് രാത്രി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്ന വിവരം അറിയുന്നത് എൻഐഎ ഡിജിപിയെ ശനിയാഴ്ച രാവിലെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, പ്രാദേശികസഹായം ആവശ്യപ്പെട്ട് എൻ ഐ എ ഉദ്യോഗസ്ഥർ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ബന്ധപ്പെട്ടിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.