കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ഒൻപത് പേർക്ക് കടിയേറ്റു
- Published by:Sneha Reghu
- news18-malayalam
Last Updated:
കാൽനടയാത്രക്കാരെയും ബൈക്ക് യാത്രികനെയുമാണ് തെരുവുനായ കടിച്ചത്
കോഴിക്കോട്: നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക്. വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. കാൽനടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഇതിൽ ചിലരുടെ മുറിവ് ആഴത്തിലുള്ളതാണ്. ഒരു വിദ്യാർത്ഥിനിയെ തെരുവുനായ പുറകെ ചെന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നായ കടിച്ചതോടെ രക്ഷപ്പെടുന്നതിനിടെ നിലത്തു വീണ വിദ്യാർത്ഥിനിയെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
June 24, 2025 9:59 PM IST