• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nipah | കോഴിക്കോട് പ്രദേശങ്ങളിൽ നിന്നുള്ള രണ്ടിനം വവ്വാലുകളിൽ നിപ ആന്റിബോഡി

Nipah | കോഴിക്കോട് പ്രദേശങ്ങളിൽ നിന്നുള്ള രണ്ടിനം വവ്വാലുകളിൽ നിപ ആന്റിബോഡി

കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വവ്വാലുകളിൽ ഐ സി എം ആർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

Bats

Bats

  • Share this:
    തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ കണ്ടുവരുന്ന രണ്ടിനം വവ്വാലുകളില്‍ നിപ വൈറസിനെതിരായ ആന്റിബോഡി സാനിധ്യം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വവ്വാലുകളിൽ ഐ സി എം ആർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നിപ സ്ഥിരീകരിച്ച് 21 ദിവസങ്ങളില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രതിരോധം പ്രവർത്തനങ്ങളുടെ വിജയമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

    കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സ്ഥലത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള വൈറസുകളുടെ പരിശോധന റിപ്പോർട്ടാണ് പുറത്ത് വന്നത്. താമരശ്ശേരിയിലെ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലുമാണ് നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയത്. ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.

    ഐസിഎംആറിലേയ്ക്ക് അയച്ച 50 ഓളം പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തണം. അതിന് ശേഷം മാത്രമേ കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകളാണെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

    നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ ഇനി 21 ദിവസം കൂടി കഴിഞ്ഞാൽ നിപ നിയന്ത്രണ വിധേയമായെന്ന് പ്രഖ്യാപിക്കും. രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

    മരണപ്പട്ടിക സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. കോവിഡ് ബാധിച്ച് 30 ദിവസം വരെയുള്ളവരെ ഉള്‍ക്കൊള്ളിച്ച് പട്ടിക വിപുലമാക്കും. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കും. വാക്‌സിനേഷന്‍ 91 ശതമാനത്തിന് മുകളിലായി. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് മരണങ്ങളില്‍ 94 ശതമാനത്തോളം വാക്‌സിനെടുക്കാത്തവരിലാണ് സംഭവിക്കുന്നത്. അനുബന്ധ രോഗമുള്ളവരിലും മരണം കൂടുതലാണ്.

    ഏതാണ്ടെല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അതത് ജില്ലകിളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇനിയാരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

    കോവിഡ് പോസിറ്റീവ് ആയ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം ജോലിയ്ക്ക് കയറാം; പരിശോധന വേണ്ട

    സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം വരുത്തി ദുരന്ത നിവാരണ വകുപ്പ്. കോവിഡ് പോസിറ്റീവ് ആയ സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് മാനദണ്ഡങ്ങൾ മാറ്റിയത്. പോസിറ്റീവ് ആയ സർക്കാർ ഉദ്യോഗസ്ഥർ ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധിക്കാതെ തന്നെ ജോലിയ്ക്ക് പ്രവേശിക്കാമെന്നാണ് ഉത്തരവ്.

    മറ്റ് രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവ ഉള്ളവർ ഏഴ് ദിവസത്തിന് ശേഷം പരിശോധിക്കണം. പോസിറ്റീവ് ആയാൽ ചികിത്സ തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.  കോവിഡ് പോസിറ്റീവായ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകാം എന്നായിരുന്നു മുൻ ഉത്തരവ്.

    സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി ചുരുക്കി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണമെന്നും മുൻ ഉത്തരവിൽ പറയുന്നു. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.
    Published by:Anuraj GR
    First published: