'എന്‍റെ മുഖത്ത് നോക്കി കള്ളാ എന്നു വിളിക്കുന്നതാണോ സംസ്കാരം'; നിയമസഭയിലെ വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

'തെറികൾ ചേർത്തായിരുന്നു മുദ്രാവാക്യം.. എന്തെല്ലാം തെറികളാണ് വിളിച്ചു പറഞ്ഞത്. പറയാൻ പറ്റുന്നതും പറ്റാത്തതും ആയ എന്തെല്ലാം കാര്യങ്ങളാണ് നടുത്തളത്തിലിറങ്ങി വിളിച്ചത്. ആ വിളിച്ചവരാരും സംസ്കാരഹീനരാണെന്ന് പറയാൻ പറ്റില്ലല്ലോ..

News18 Malayalam | news18-malayalam
Updated: August 27, 2020, 9:32 PM IST
'എന്‍റെ മുഖത്ത് നോക്കി കള്ളാ എന്നു വിളിക്കുന്നതാണോ സംസ്കാരം'; നിയമസഭയിലെ വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
News18
  • Share this:
തിരുവനന്തപുരം: അവിശ്വാസ പ്രമേയം അവതരിപ്പിച്ച ദിനത്തിൽ നിയമസഭയിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലെ വിമര്‍ശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നിർണാ‌യക പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നായിരുന്നു മുഖ്യവിമർശനം. ഇത് തള്ളിയ മുഖ്യമന്ത്രി പ്രതിപക്ഷത്തെയാണ് വിഷയത്തിൽ കുറ്റപ്പെടുത്തിയത്.

തന്‍റെ സംസാരം തടയാനായിരുന്നു പ്രതിപക്ഷം ശ്രമിച്ചതെന്നാണ് അദ്ദേഹം ആരോപിച്ചത്. അന്നു സഭയിലുണ്ടായ സംഭവവികാസങ്ങളെ കടുത്ത ഭാഷയിൽ വിമ‌ർശിച്ച മുഖ്യമന്ത്രി സംസ്കാര സമ്പന്നമെന്ന് ധരിച്ച് നടക്കുന്ന നമ്മൾ എന്ത് സം‌സ്കാരമാണ് അന്ന് സഭയിൽ കണ്ടതെന്നാണ് ചോദിച്ചത്.

'തെറികൾ ചേർത്തായിരുന്നു മുദ്രാവാക്യം.. എന്തെല്ലാം തെറികളാണ് വിളിച്ചു പറഞ്ഞത്. പറയാൻ പറ്റുന്നതും പറ്റാത്തതും ആയ എന്തെല്ലാം കാര്യങ്ങളാണ് നടുത്തളത്തിലിറങ്ങി വിളിച്ചത്. ആ വിളിച്ചവരാരും സംസ്കാരഹീനരാണെന്ന് പറയാൻ പറ്റില്ലല്ലോ.. പറയാൻ ഉള്ളത് കേൾക്കാൻ നിൽക്കാതെ എന്‍റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിക്കാനായിരുന്നു തിടുക്കം.

ഇതാണോ സംസ്കാരം. ഇതാണോ ശരിയായ രീതി. പറയാൻ ഉള്ളത് പോലും കേൾക്കാൻ നിക്കാതെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. വിശദീകരിക്കാൻ തയ്യാറായിരുന്ന‌ുവെങ്കിലും കേൾക്കാൻ അവർ തയ്യാറായിരുന്നില്ല.. തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. മറുപടി പറയാൻ ഞാൻ സന്നദ്ധനായിരുന്നു. എന്നാൽ അത് കേൾക്കാൻ നിൽക്കാതെ തെറി മുദ്രാവ‌ാക്യത്തിലേക്ക് പ്രതിപക്ഷം പോവുകയായിരുന്നു' എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.


അവിശ്വാസപ്രമേയ ദിനത്തിലെ പ്രതിപക്ഷ നിലപാടുകൾ വിശദമായി തന്നെ എണ്ണിപ്പറ‍ഞ്ഞ മുഖ്യമന്ത്രി പല മാധ്യമങ്ങളും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന കാര്യവും പ്രത്യേകം ചൂണ്ടിക്കാട്ടി.
Published by: Asha Sulfiker
First published: August 27, 2020, 9:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading