ഇന്റർഫേസ് /വാർത്ത /Kerala / Police വാഹനങ്ങളിൽ ഇന്ധനമടിക്കാൻ പണമില്ല; കുടിശിക രണ്ടരക്കോടിയായതോടെ വിതരണം നിലച്ചു

Police വാഹനങ്ങളിൽ ഇന്ധനമടിക്കാൻ പണമില്ല; കുടിശിക രണ്ടരക്കോടിയായതോടെ വിതരണം നിലച്ചു

ഇന്ധനം നൽകിയ വകയിൽ പെട്രോളിയം കമ്പനികൾക്ക് രണ്ടരക്കോടി രൂപ പോലീസ് നൽകാനുണ്ട്. കുടിശ്ശിക വന്നതോടെ ഇന്ധനം നൽകുന്നത് കമ്പനികൾ അവസാനിപ്പിച്ചു.

ഇന്ധനം നൽകിയ വകയിൽ പെട്രോളിയം കമ്പനികൾക്ക് രണ്ടരക്കോടി രൂപ പോലീസ് നൽകാനുണ്ട്. കുടിശ്ശിക വന്നതോടെ ഇന്ധനം നൽകുന്നത് കമ്പനികൾ അവസാനിപ്പിച്ചു.

ഇന്ധനം നൽകിയ വകയിൽ പെട്രോളിയം കമ്പനികൾക്ക് രണ്ടരക്കോടി രൂപ പോലീസ് നൽകാനുണ്ട്. കുടിശ്ശിക വന്നതോടെ ഇന്ധനം നൽകുന്നത് കമ്പനികൾ അവസാനിപ്പിച്ചു.

  • Share this:

തിരുവനന്തപുരം: വാഹനങ്ങൾക്ക് ഇന്ധനത്തിനുള്ള പണമില്ലാതെ പൊലീസ് (Kerala Police). ആവശ്യപ്പെട്ടെങ്കിലും ഇന്ധനമടിക്കാനുള്ള പണം (Fund For Fuel) സർക്കാർ അനുവദിച്ചില്ല. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പണം നൽകാത്തത്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പമ്പിൽ നിന്നുള്ള വിതരണം നിർത്തി.

തിരുവനന്തപുരം ജില്ലയിലാണ് പ്രതിസന്ധി. ഇന്ധനം നൽകിയ വകയിൽ പെട്രോളിയം കമ്പനികൾക്ക് രണ്ടരക്കോടി രൂപ പോലീസ് നൽകാനുണ്ട്. കുടിശ്ശിക വന്നതോടെ ഇന്ധനം നൽകുന്നത് കമ്പനികൾ അവസാനിപ്പിച്ചു. പേരൂർക്കട എസ്എപി ക്യാമ്പിലെ പമ്പു വഴിയുള്ള വിതരണം നിലച്ചു. കെഎസ്ആർടിസി പമ്പുകളിലോ സ്വകാര്യ പമ്പുകളിൽ നിന്നോ ഇന്ധനം കടം വാങ്ങണമെന്നാണ് ഡി ജി പിയുടെ നിർദ്ദേശം.

കെ എസ് ആർ ടി സി 45 ദിവസത്തേക്ക് കടം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. 2021- 22 വർഷത്തേക്ക് ഇന്ധനത്തിന് അനുവദിച്ച തുക കഴിഞ്ഞതോടെയാണ് പൊലീസ് സർക്കാരിനെ സമീപിച്ചത്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കൂടുതൽ പണം അനുവദിക്കാൻ കഴിയില്ലെന്ന് കാട്ടി സർക്കാർ പൊലീസിന്റെ ആവശ്യം നിരാകരിച്ചതായി, കടം വാങ്ങാൻ നിർദ്ദേശിച്ചിട്ടുള്ള ഡിജിപിയുടെ കത്തിൽ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

തിരുവനന്തപുരം സിറ്റി, റൂറൽ പോലീസുകൾക്കും മറ്റ് എല്ലാ യൂണിറ്റുകൾക്കുമായാണ് നിർദ്ദേശം. ഇന്ധന പ്രതിസന്ധി ഉണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങൾ മുടങ്ങരുത് എന്ന് കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. യൂണിറ്റ് മേധാവിമാർ അടിയന്തരമായി ബദൽ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പമ്പുടമകൾ കടം തന്നില്ലെങ്കിൽ എന്ത് ചെയ്യണം എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു; തീയണച്ചത് എട്ടു യൂണിറ്റ് ഫയർ ഫോഴ്സ്

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുള്ള ഫേസ് പാനൽ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലർച്ചെ തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി ഏതാണ്ട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും എട്ട് യൂണിറ്റ് ഫയർഫോഴസ് എത്തി കഠിന പരിശ്രമം നടത്തിയാണ് മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. കമ്പനിയുടെ ഗോഡൗൺ അടക്കം ഇവിടെ പ്രവർത്തിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

നൂറിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇതിനോട് ചേർന്നു തന്നെയാണ് തൊഴിലാളികൾ താമസിക്കുന്നത്. ഇവിടേക്ക് തീ പടരാത്തത് രക്ഷയായി. പുലർച്ചെ ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇതേ തുടർന്ന് ഉണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

First published:

Tags: Fuel price, Kerala police