നിപയിൽ ഇന്നും ആശ്വാസം; പുതിയ പോസിറ്റീവ് കേസുകൾ ഇല്ല

Last Updated:

ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യനില തൃപ്തികരം

വീണാ ജോർജ്
വീണാ ജോർജ്
കോഴിക്കോട്: നിപയിൽ ഇന്നും ആശ്വാസം. സമ്പർക്കത്തെത്തുടർന്ന് നിപ സംശയിച്ച 218 പേരുടെ സാംപിളുകൾ നെഗറ്റീവ്. ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
1270 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യത്തെ ഇൻഡക്സ് കേസ് മാപ്പ് തയ്യാറാക്കാൻ പോലീസ് സഹായം ഗുണകരമായതായും മന്ത്രി പറഞ്ഞു.
അതേസമയം, പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണ്.
Also Read-  നിപ: ഹൈ-റിസ്ക് സമ്പർക്ക പട്ടികയിലെ 61 പേരുടെ സ്രവ പരിശോധനാഫലങ്ങൾ നെഗറ്റീവ്
കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 45 പേര്‍ മറ്റുജില്ലകളിലായി ക്വാറന്റൈനില്‍ കഴിയുന്നു. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്‌സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
advertisement
സംസ്ഥാനതലത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആര്‍ആര്‍ടി കൂടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സര്‍വയലെന്‍സിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കി. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ തുടങ്ങി 6000 ഓളം ജീവനക്കാർക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപയിൽ ഇന്നും ആശ്വാസം; പുതിയ പോസിറ്റീവ് കേസുകൾ ഇല്ല
Next Article
advertisement
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
  • പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടി ഉത്തരവിട്ടു.

  • പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ.

  • പലസ്തീൻ വിഷയത്തിൽ മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു.

View All
advertisement