കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകമെന്ന് കോടിയേരി
Last Updated:
കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്നും കോടിയേരി
ന്യൂഡല്‍ഹി: ചിതറയിലെ ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലപാതകത്തിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണിത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു
കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്നും കോടിയേരി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നും കോടിയേരി പറഞ്ഞു.
Also Read: സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഉദാഹരണമാണ് ചിതറ കൊലപാതകമെന്ന് ബല്‍റാം
ഇന്നലെയായിരുന്നു കൊല്ലം ചവറ വളവുപച്ചയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബഷീറിന്റെ വീട്ടിലെത്തിയായിരുന്നു ഇയാള്‍ ആക്രമിച്ചത്. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിക്കുകയും ചെയ്തു.
advertisement
എന്നാല്‍ രാഷ്ട്രീയ കൊലപാതകമല്ലിതെന്നും വ്യക്തി വൈരാഗ്യം മൂലമുള്ള കൊലയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ കൊലപാതകമാണെന്ന വാദത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 11:37 AM IST


